ഷാർജ: ഷാർജ എക്സ്പോ സെൻററിൽ നടക്കുന്ന ബിഗ് ഷോപ്പർ സെയിലിൽ തിരക്കേറി. കോവിഡിെൻറ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ സുരക്ഷിതമായി നടത്തുന്ന ഷോപ്പിങ് മേള ശനിയാഴ്ച സമാപിക്കും. രണ്ടുമാസം മുമ്പ് നടത്തിയ മേള വൻ വിജയമായതിെൻറ അടിസ്ഥാനത്തിലാണ് ഇക്കുറി മേള വീണ്ടും സംഘടിപ്പിച്ചത്. ഇൗ സീസണിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
500ഓളം ബ്രാൻഡുകൾ അടക്കം അണിനിരക്കുന്ന വ്യാപാര മേളയിലേക്ക് അഞ്ച് ദിർഹം നൽകിയാൽ പ്രവേശിക്കാം. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. പ്രമുഖ കമ്പനികളാണ് ഇവിടെ സ്റ്റാളുമായി എത്തിയിരിക്കുന്നത്. രാവിലെ 11 മുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്നുണ്ട്. ബ്രാൻഡഡ് ഉൽപന്നങ്ങൾക്കുൾപ്പെടെ വിലക്കിഴിവുണ്ട്. അവധി ദിനങ്ങൾ മുന്നിൽക്കണ്ടാണ് ഡിസംബർ ഒന്നുമുതൽ അഞ്ചുവരെ മേളയൊരുക്കിയത്. വീട്ടുപകരണങ്ങളുടെ വിപുലമായ ശ്രേണിയാണ് ഇത്തവണത്തെ പ്രത്യേകത. വീട്ടകങ്ങളിലെ അലങ്കാര വസ്തുക്കൾ, ഗിഫ്റ്റുകൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ വിലക്കിഴിവോടെ ലഭിക്കും.
കായികോപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിയവയെല്ലാം അണിനിരക്കുന്നു. തങ്ങളുടെ ഏറ്റവും മൂല്യമേറിയ പരിപാടികളിലൊന്നാണ് ബിഗ് ഷോപ്പർ സെയിലെന്ന് എക്സ്പോ സെൻറർ ലീസിങ് മാനേജർ സന്ദീപ് ബോലാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.