ഓക്സിജനെ കുറിച്ച് ലോകം ഏറ്റവുമധികം ചർച്ച ചെയ്യുന്ന കാലമാണിത്. പണം കൊടുത്താൽ പോലും ഓക്സിജൻ കിട്ടാനില്ല. ഒരു ചിലവുമില്ലാതെ നമുക്ക് ചുറ്റും ശുദ്ധമായ ഓക്സിജൻ ലഭിക്കുന്ന കാലത്താണ് ജീവൻ നിലനിർത്താൻ വൻ തുക മുടക്കി ഓക്സിജൻ വാങ്ങേണ്ടി വരുന്നത്. ചുറ്റുമുള്ള വായു ശുദ്ധമല്ലാത്തതാണ് ഓരോ രോഗങ്ങളിലേക്കും നയിക്കുന്നത്.
പ്രവാസ ലോകത്തെ െടൻഷൻ നിറഞ്ഞ ജീവിതത്തിനിടയിൽ ആനന്ദവും ശുദ്ധവായുവും ഒരുമിച്ച് ലഭിക്കുന്ന ഹോബിയാണ് ഗാർഡനിങ്. സ്ഥലമില്ല എന്നത് ന്യായീകരണമേ അല്ല. ഫ്ലാറ്റിെൻറ ബാൽക്കണിയിലും ടെറസിെൻറ മുകളിലും വീടിെൻറ ഉള്ളിലുമെല്ലാം വെച്ചുപിടിപ്പിക്കാവുന്ന വിവിധ ചെടികൾ ലഭ്യമാണ്. രാവിലെ പച്ചപ്പ് കണ്ട് ഉണരുന്നതും ശുദ്ധ വായു ശ്വസിക്കുന്നതും അന്നത്തെ ദിവസം തന്നെ ആനന്ദകരമാക്കും.
കൂടുതൽ കെയറിങ് ആവശ്യമില്ലാത്ത ഒരുപാട് ചെടികളുണ്ട്. നാസ പോലും നിർദേശിച്ച ചെടികളാണിത്. രാത്രീ സമയങ്ങളിൽ ഇത്തരം ചെടികൾ കൂടുതൽ ഒക്സിജൻ ഉദ്പാദിപ്പിക്കുമെന്നാണ് പഠനം. അത്തരം ചെടികൾ വളർത്തുന്നതു വഴി വിശാംഷമുള്ള വായുവിനെ വലിച്ചെടുക്കുകയും വായു ശുദ്ധീകരിക്കുകയും ചെയും. സമ്മർദം, ക്ഷീണം, തൊണ്ടവേദന, ജലദോഷം തുടങ്ങിയവ വരാനുള്ള സാധ്യത ഇത് മൂലം കുറയും. അന്തരീക്ഷത്തിെൻറ ഈർപ്പം കൂട്ടുകയും കൂടുതൽ ഓക്സിജൻ ഉദ്പാദിപ്പിക്കുകയും ചെയ്യുന്നു.
സിഗോണിയം, സ്‌നേക്ക്‌പ്ലാൻറ്, മണിപ്ലാൻറ്, റബർ പ്ലാൻറ്, ഇസഡ് ഇസഡ് പ്ലാൻറ് (Zamioculcas Zamifolia), അരെകപാം (Arecapalm) തുടങ്ങിയവ ഒാക്സിജൻ പ്രദാനം ചെയ്യുന്ന ചെടികളാണ്. മണ്ണില്ലെങ്കിലും വെള്ളത്തിൽ വളർത്താം. ബാൽക്കണയിൽ വളർത്താൻ ഗൾഫിലെ കാലാവസ്ഥക്ക് പറ്റിയ ചെടിയാണ് അഡെനിയം(adenium). ഇതിനെ ഡസർട്ട് റോസ് എന്നും പറയും. പേരുപോലെ മരുഭൂമിയിലെ റോസ് തന്നെയാണിത്. അത്രക്ക് ഭംഗിയുണ്ട് അതിെൻറ പൂവിന്. ഇസഡ് ഇസഡ് പ്ലാൻറിനെ സാൻസിബർ ജെം എന്നും പറയും.
അധിക പരിചരണം ആവശ്യമില്ലാത്തതിനാൽ തിരക്കുള്ളവർക്കും വളർത്താൻ പറ്റിയ ചെടിയാണിത്. വീട്ടിനുള്ളിൽ ഇൻഡോർ ആയി നാല് മാസം വരെ വെള്ളം ഇല്ലാതെ ജീവിക്കും. റിസോംസ് (Rhizomes) എന്നാണ് ഇതിെൻറ റൂട്ടിലെ കിഴങ്ങിനു പറയുന്നത്. റിസോംസിലാണ് വെള്ളം സൂക്ഷിച്ചു വെക്കുന്നത്. നേരിട്ട് സൂര്യ പ്രകാശം അടിക്കാത്ത സ്ഥലത്ത് എത്ര നാൾ വേണമെങ്കലും ഇതു നിന്നോളും. കാഴ്ചയിലും നല്ല ഭംഗിയാണ്. ഒരു ഇല മതി ഈ ചെടി സൃഷ്ടിക്കാൻ. ഇലഞെട്ട് മുറിച്ചാണ് ഇത് കിളിപ്പിക്കുന്നത്. ഇൻഡോർ ആയി വെക്കുമ്പോൾ മണ്ണ്, ചാണകം, ഏതെങ്കിലും വളം എന്നിവ ഇട്ടാൽ നല്ലതാണ്. മണ്ണ് നല്ല ഡ്രൈ ആയിട്ടേ വെള്ളം ഒഴിക്കാവൂ. ഇതിെൻറ വിത്യസ്ത ഇനം ചെടികളുമുണ്ട്. വിലയും വിത്യാസം വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.