ദുബൈ: യു.എ.ഇ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മഴപെയ്യിക്കാൻ കൂടുതൽ അത്യാധുനിക ക്ലൗഡ് സീഡിങ് വിമാനങ്ങൾ വാങ്ങുന്നു. ഇതിനായി കേന്ദ്രം അബൂദബിയിലെ കാലിഡസ് എയ്റോസ്പേസുമായി കരാർ ഒപ്പിട്ടു. ഡബ്ല്യൂ.എക്സ്-80 ടർബോപ്രോപ്പ് വിമാനങ്ങളാണ് കമ്പനിയിൽനിന്ന് വാങ്ങുക.
വലിയ അളവിൽ ക്ലൗഡ് സീഡിങ് സാമഗ്രികൾ വഹിക്കാനുള്ള ശേഷിക്ക് പുറമെ, അത്യാധുനിക സുരക്ഷാ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നതാണ് ഈ വിമാനങ്ങളുടെ പ്രത്യേകത.
ബീച്ച്ക്രാഫ്റ്റ് കിങ്എയർ സി-90 വിമാനങ്ങളാണ് നിലവിൽ ക്ലൗഡിങ്ങിന് ഉപയോഗിച്ചു വരുന്നത്. എത്ര പുതിയ വിമാനങ്ങളാണ് വാങ്ങുന്നത് എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, രാജ്യത്തിന്റെ ജലസുരക്ഷ ഉറപ്പുവരുത്തുന്നതിന് ഏറ്റവും സുപ്രധാന നാഴികക്കല്ലാണ് കരാറെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. 1990കളിലാണ് യു.എ.ഇയിൽ സീഡിങ് പദ്ധതികൾ ആരംഭിച്ചത്. 2000ഓടെ നാസ, യുനൈറ്റഡ് സ്റ്റേറ്റ്സിലെ നാഷനൽ സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റിസർച്ച് തുടങ്ങിയ ആഗോള സംവിധാനങ്ങളുമായി സഹകരിച്ച് പ്രവർത്തനം ആരംഭിച്ചു. നിലവിൽ വലിയ തോതിൽ ക്ലൗഡ് സീഡിങ് പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.