റാസല്‍ഖൈമ: സ്വതന്ത്ര വ്യാപാര മേഖലയിലും പുറത്തും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന ഡുവല്‍ ട്രേഡ് ലൈസന്‍സ് അവതരിപ്പിച്ച് റാസല്‍ഖൈമ ഇക്കണോമിക് സോണ്‍ (റാകിസ്). നൂറു ശതമാനം ഉടമസ്ഥതയില്‍ ഫ്രീസോണില്‍ പ്രത്യേക സൗകര്യമൊരുക്കാതെ തന്നെ സംരംഭങ്ങള്‍ പുറത്തും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നതാണ് ഇരട്ട ലൈസന്‍സിന്റെ പ്രത്യേകത. റാക് ഇക്കണോമിക് വകുപ്പ് നല്കുന്ന ഫ്രീട്രേഡ് സോണ്‍ കമ്പനി ബ്രാഞ്ച് ലൈസന്‍സ് ഉപയോഗിച്ചാണ് ഫ്രീസോണിന് പുറത്തുള്ള പ്രവര്‍ത്തനം സാധ്യമാകുക.
റാക് സാമ്പത്തിക വികസന വകുപ്പുമായി സഹകരിച്ച് റാക്കീസ് അവതരിപ്പിക്കുന്ന പുതിയ വാണിജ്യ ലൈസന്‍സ് സംവിധാനം റാസല്‍ഖൈമയുടെ വാണിജ്യ-വ്യവസായ മേഖലയില്‍ പുത്തനുണര്‍വ് നല്‍കുമെന്ന് റാക്കീസ് ഗ്രൂപ് സി.ഇ.ഒ റാമി ജലാദ് അഭിപ്രായപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് ഗുണകരമായ പാതയൊരുക്കുകയെന്ന പ്രഖ്യാപിത നയത്തിലൂന്നിയാണ് ഡുവല്‍ ലൈസന്‍സ് പ്രഖ്യാപനം. ആഗോള നിക്ഷേപകര്‍ക്കും തദ്ദേശീയ സംരംഭകര്‍ക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്ന മഹത്തായ സംരംഭമാണ് റാക്കീസിന്റെ ഇരട്ട ലൈസന്‍സ് പദ്ധതിയെന്ന് റാക് ഡി.ഇ.ഡി ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്റഹ്മാന് അല്ശയ്ബി അല്‍നഖ്ബി പറഞ്ഞു.
ഫോറിന് ഡയറക്ട് ഇന്‍വെസ്റ്റ്മെന്റില്‍ (എഫ്.ഡി.ഐ) ഊന്നി നിക്ഷേപകരെ ആകര്‍ഷിക്കുന്ന റാകിസ് വിദേശ നിക്ഷേപകര്‍ക്ക് നൂറു ശതമാനം ഉടമസ്ഥാവകാശം നല്‍കുന്നതിനൊപ്പം മികച്ച സൗകര്യങ്ങളും ഡോക്യുമെന്റേഷനുകളില്‍ ഇളവുകളും നല്‍കിവരുന്നുണ്ട്. റാകിസിലൂടെ വ്യവസായ സംരംഭത്തിനൊപ്പം വ്യത്യസ്ത സേവന മേഖലകളിലും കാര്‍ഷികരംഗത്തും നിക്ഷേപം സാധ്യമാണ്. ബിസിനസ് പങ്കാളികളെ ചേര്‍ക്കുന്നതിനും ഉടമസ്ഥാവകാശം കൈമാറുന്നതിനുമുള്ള നടപടിക്രമങ്ങളും റാകിസില് എളുപ്പമാണ്. എഫ്.ഡി.ഐ ഘടനയില്‍ സ്ഥാപിതമാകുന്ന കമ്പനികളെ ദേശീയ സ്ഥാപനങ്ങളായി പരിഗണിക്കുമെന്നതും പ്രത്യേകതയാണ്. സ്ഥാപനങ്ങളുടെ ആസ്തികള്‍ പൊതു ആവശ്യത്തിന് ഉപയോഗിക്കുന്നതില്‍ നിന്നും പരിരക്ഷ നല്‍കുന്നുണ്ട്.
കുറഞ്ഞ മുതല്‍മുടക്കില്‍ വാണിജ്യ-വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സൗകര്യമൊരുക്കി ശ്രദ്ധ നേടിയ റാക് ഫ്രീ ട്രേഡ് സോണിനെയും റാക് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയെയും (റാകിയ) 2017ലാണ് റാക് ഇക്കണോമിക് സോണാക്കി (റാകിസ്) പുന$സംവിധാനിച്ചത്. നൂറിലേറെ രാജ്യങ്ങളില്‍നിന്ന് മള്‍ട്ടി നാഷനല്‍ കമ്പനികള്‍ ഉള്‍പ്പെടെ 15,000ത്തിലേറെ സ്ഥാപനങ്ങളും 33 ദശലക്ഷം ചതുരശ്ര വിസ്തൃതിയിലുള്ള ഭൂമിയും റാകിസിനുണ്ട്.
ട്രേഡിങ്, സര്‍വിസ് ആൻഡ് കൺസൽട്ടന്‍സി സംരംഭങ്ങള്‍ക്കായി റാകിസ് ബിസിനസ് സോണ്‍, സ്കൂളുകള്‍, സര്‍വകലാശാലകള്‍, ഇന്‍സ്റ്റിറ്റ്യൂട്ട്സ്, അക്കാദമിക് കണ്‍സൽട്ടന്‍സി ആൻഡ് സര്‍വിസിന് റാകിസ് അക്കാദമിക് സോണ്‍, മാനുഫാക്ച്ചറിങ്, ഇന്‍ഡസ്ട്രിയല്‍ പ്രോജക്ട്സ്, ട്രേഡിങ്, അസംബ്ലി ആൻഡ് ലോജിസ്റ്റിക്സ് സംരംഭങ്ങള്‍ക്ക് അല്‍ ഹംറ ഇന്‍ഡസ്ട്രിയല്‍ സോണ്‍, അല്‍ ഗൈല്‍ ഇന്‍ഡസ്ട്രിയല്‍ സോണ്‍, അല്‍ ഹുലൈല്‍ ഇന്‍ഡസ്ട്രിയല്‍ സോണ്‍ തുടങ്ങിയ മേഖലകളിലായാണ് റാകിസിന്റെ പ്രവര്‍ത്തനം.
മിഡിലീസ്റ്റ്, യൂറോപ്, നോര്‍ത്ത് ആഫ്രിക്ക, ഏഷ്യന്‍ മേഖല തുടങ്ങിയ വിപണികളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിനുള്ള സൗകര്യം റാകിസിലേക്ക് ആഗോള സംരംഭകരെ ആകര്‍ഷിക്കുന്ന ഘടകമാണ്. റാസല്‍ഖൈമയുടെ മുന്‍ ഭരണാധിപന് ശൈഖ് സഖര്‍ ബിന്‍ അല്‍ ഖാസിമിയുടെ കരുതലോടെയുള്ള ഭരണ നയമാണ് 2000ത്തില്‍ റാക് ഫ്രീ ട്രേഡ് സോണിനും 2005ല്‍ റാക് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്കും തുടക്കമിട്ടത്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ തുറന്ന സാമ്പത്തിക നയം ലോക വ്യവസായ-വാണിജ്യ ഭൂപടത്തില്‍ റാസല്‍ഖൈമയുടെ സ്ഥാനം ഉറപ്പിച്ചു. ഇന്ത്യയില്‍നിന്നുള്ള അശോക് ലൈലൻഡ്, ഡാബര്‍ തുടങ്ങി ലോകോത്തര കമ്പനികളുടെ നിര്‍മാണ യൂനിറ്റുകളും റാകിസില് പ്രവര്‍ത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.