കോവിഡ് കാലത്ത് ശ്വസന വ്യായാമത്തിെൻറ പ്രാധാന്യം പങ്കുവെക്കുന്നതായിരുന്നു ഡോ. ഷഫീഖിെൻറ സെഷൻ. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരുമായി ദീർഘകാലമായി അടുത്തിടപഴകുന്നതിെൻറ പരിചയസമ്പത്തും അദ്ദേഹത്തിെൻറ വാക്കുകളിൽ പ്രകടമായിരുന്നു. ശരീരത്തിെൻറ ഏത് ഭാഗത്തെയും കോവിഡ് ബാധിക്കാമെന്നും എന്നാൽ, ശ്വാസകോശത്തെയാണ് മുഖ്യമായും വൈറസ് പിടികൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മുക്തരായവർ ചെറിയ കാര്യങ്ങൾ ചെയ്യുേമ്പാൾ പോലും കിതപ്പ്, ചുമ, ശ്വാസംമുട്ടൽ, നെഞ്ചുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയവ ഉണ്ടാകുന്നതായി അനുഭവസ്ഥർ പറയുന്നുണ്ട്.
ദൈനംദിന കാര്യങ്ങളായ കുളി, മുടിചീകൽ പോലുള്ള ചെറിയകാര്യങ്ങൾ ചെയ്യുേമ്പാൾ പോലും ബുദ്ധിമുട്ടുണ്ടാകുന്നു. കോവിഡ് സമയത്ത് നമ്മുടെ ശരീരത്തിലുണ്ടായ നീർക്കെട്ട് അതേപോലെ തുടരുന്നതാണ് ഇതിെൻറ ഒരു കാരണം. വെൻറിലേറ്ററിെൻറ പിന്തുണ ആവശ്യമായിവന്നവരിലാണ് കൂടുതലും ഇത് കണ്ടുവരുന്നത്. നെഞ്ചിൽ ഭാരം കയറ്റിവെച്ചിരിക്കുന്നതുപോലുള്ള തോന്നലുണ്ടായാൽ ഉടൻ കാർഡിയോളജിസ്റ്റിനെ കാണിക്കണം. ശ്വാസകോശത്തിനുള്ളിൽ രക്തം കട്ടപിടിക്കുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ, എല്ലാവർക്കും ഈ പരിശോധന നടത്തേണ്ടതില്ല. ഗുരുതരാവസ്ഥയിലേക്ക് പോകാൻ സാധ്യതയുള്ളവരിലാണ് ഇത്തരം പരിശോധന നടത്തുന്നത്. ശ്വാസകോശസംബന്ധമായ അസുഖമുള്ളവർ ഓക്സിമീറ്റർ ഉപയോഗിക്കുന്നത് നല്ലതാണ്.
പ്രത്യക്ഷത്തിൽ ലക്ഷണങ്ങൾ ഉണ്ടാവില്ലെങ്കിലും സാചുറേഷൻ കുറയാൻ സാധ്യതയുണ്ട്. ലോകമെമ്പാടുമുള്ള ജനങ്ങൾ നേരിടുന്ന പ്രശ്നമാണ് കോവിഡെന്നും ഒരുമിച്ച് ശ്രമിച്ചാൽ കോവിഡിനെ തുരത്താമെന്നും അതുവഴി ലോകാരോഗ്യദിനത്തിെൻറ സന്ദേശം യാഥാർഥ്യമാക്കാമെന്നും ഡോ. ഷെഫീഖ് പറഞ്ഞു.രണ്ടുതരം ശ്വസന വ്യായാമങ്ങൾ ചെയ്യേണ്ടത് എങ്ങനെയെന്നും അദ്ദേഹം വിവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.