ദുബൈ: സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി ക്ലീൻ ആൻഡ് ഹൈജീൻ സെൻററിെൻറ കോർപറേറ്റ് ഘടനയിൽ മാറ്റംവരുത്തിയതായി അധികൃതർ അറിയിച്ചു. ഇനിമുതൽ സി ആൻഡ് എച്ച് േഗ്ലാബൽ ഫ്രീ സോൺ കമ്പനിയുടെ കുടക്കീഴിലാണ് അണിനിരക്കുക.ഷാനവാസ് മഠത്തിലിനെ സി ആൻഡ് എച്ച് സെൻറർ യു.എ.ഇയുടെ ഫിനാൻസ് ഹെഡ് പദവിയിൽനിന്ന് സി ആൻഡ് എച്ച് േഗ്ലാബൽ കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫിസറായി നിയമിച്ചു. ധനകാര്യ വിദഗ്ധനും സജീവ കോർ മാനേജ്മെൻറ് ടീം അംഗവുമാണ്.
സി ആൻഡ് എച്ച് സെൻറർ ജി.സി.സി, മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മേഖല ചീഫ് ഓപറേറ്റിങ് ഓഫിസറായി രാജേഷ് പുത്തൻവീടിനെ നിയമിച്ചു. സെയിൽസ് ആൻഡ് മാർക്കറ്റിങ് മേഖലയിൽ കാൽ നൂറ്റാണ്ടിെൻറ അനുഭവസമ്പത്തുള്ള രാജേഷ് ജൂമ അൽ മാജിദ് ഗ്രൂപ്പിലെ ട്രേഡിങ് ബിസിനസ് തലവനായിരുന്നു. രാജേഷിെൻറ ഭാര്യ ശുഭ രാജേഷ്, നൈസി ആൻഡ് യാസീൻ ഫൗണ്ടേഷന് കീഴിലുള്ള സി ആൻഡ് എച്ച് േഗ്ലാബലിെൻറ സി.എസ്.ആർ സംരംഭങ്ങളുടെ ഭാഗമാകും. ദിനേശൻ പുതുശ്ശേരിയെ സി ആൻഡ് എച്ച് േഗ്ലാബൽ മാർക്കറ്റിങ് വിഭാഗത്തിന് കീഴിൽ ക്രിയേറ്റിവ് ഡിസൈനറായി നിയമിച്ചു. 25 വർഷത്തിലേറെ വിവിധ അഡ്വർടൈസിങ് കമ്പനികളിൽ പ്രവർത്തിച്ചു.
ഷാനവാസ് മഠത്തിൽ (സി.എഫ്.ഒ, സി ആൻഡ് എച്ച് ഗ്ലോബൽ), സായി രവികാന്ത് (സി ആൻഡ് എച്ച് ജി.സി.സി സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗം മേധാവി), ദയാനന്ദ അമിൻ (സീനിയർ സെയിൽസ്), അനീഷ് നാഗരാജൻ (എക്സിക്യൂട്ടിവ്-കോർപറേറ്റ് കമ്യൂണിക്കേഷൻസ്), മുഹമ്മദ് അസ്ഹറുദ്ദീൻ (എക്സിക്യൂട്ടിവ് ഇൻറർനാഷനൽ പ്രൊക്യുർമെൻറ്), കുഞ്ഞഹമ്മദ് (പി.ആർ.ഒ സി ആൻഡ് എച്ച് സെൻറർ), ശിവേക് സോമൻ, സുഹൈർ നാലകത്ത് (ഫിനാൻസ് ടീം), ദാവൂദ് (എക്സിക്യൂട്ടിവ് ലോജിസ്റ്റിക്സ്) എന്നിവരോടൊപ്പം മറ്റ് ബ്രാഞ്ച് ഉദ്യോഗസ്ഥരും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ അവരെ സ്വാഗതം ചെയ്തു.
അബ്ദുൽ ബഷീർ (ഖത്തർ റെസിഡൻറ് ഡയറക്ടർ), മുഹമ്മദ് അമീൻ (ഒമാൻ), ലിജോ ജോൺസ് (അബൂദബി), മതിവണ്ണൻ (ബഹ്റൈൻ), വിഷ്ണു രമേശ് (സൗദി അറേബ്യ), ഉമ്മർ ഫാറൂക്ക്, ഹെഡ്–ഓപറേഷൻസ് ഫാർ ഈസ്റ്റ് (മലേഷ്യ) എന്നിവരും അഭിനന്ദനങ്ങൾ അറിയിച്ചു.സി ആൻഡ് എച്ചിലെ മുഴുവൻ ജീവനക്കാരെയും അവരുടെ ആത്മാർഥമായ പരിശ്രമങ്ങളെയും ടീം സ്പിരിറ്റിനെയും ഗ്രൂപ് സ്ഥാപക സി.ഇ.ഒ യാസിൻ ഹസൻ അഭിനന്ദിച്ചു. ഈ രാജ്യത്തിെൻറ വിവേകപൂർണമായ കാഴ്ചപ്പാടും ബുദ്ധിപരമായ നേതൃത്വവുമാണ് ഈ മാറ്റങ്ങളും പുരോഗതിയും സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.