അബൂദബി: വ്യാജ ഒൗഷധങ്ങളിൽനിന്നും ചികിത്സാ ഉൽപന്നങ്ങളിൽനിന്നും സമൂഹത്തിന് സംരക്ഷണം നൽകുന്നതിനുള്ള ഫെഡറൽ നിയമത്തിന് യു.എ.ഇ മന്ത്രിസഭ ഞായറാഴ്ച അംഗീകാരം നൽകി. ഒൗഷധങ്ങളുമായി ബന്ധപ്പെട്ട സാേങ്കതിക സംവിധാനങ്ങൾ, വിവരശേഖരം, വിവരങ്ങളുടെ രഹസ്യാത്മകത തുടങ്ങിയവ നിയമം ക്രമീകരിക്കുകയും രാജ്യത്തെ എല്ലാ ആരോഗ്യ അതോറിറ്റികൾക്കും വേണ്ടി കേന്ദ്രീകൃത വിവരശേഖര സംവിധാനമൊരുക്കുകയും ചെയ്യും.
നാം ജീവിക്കുന്ന വിർച്വൽ ലോകത്ത് വിശ്വാസയോഗ്യമല്ലാത്ത ചികിത്സാ ഉൽപന്നങ്ങളിൽനിന്ന് സമൂഹത്തെ പരിരക്ഷിക്കുന്നത് കൂടുതൽ സങ്കീർണവും പ്രധാനവുമായ കർത്തവ്യമാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
ഇമാറാത്തി കുടുംബങ്ങളെ ശാക്തീകരിക്കാനുള്ള ദേശീയ കുടുംബ നയത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ജനറൽ വിമൻസ് യൂനിയൻ ചെയർ വുമൺ ശൈഖ ഫാത്തിമ ബിൻത് മുഹമ്മദിെൻറ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കിയാണ് ദേശീയ കുടുംബ നയം രൂപവത്കരിച്ചത്. യു.എ.ഇയിൽ ദേശീയ കുടുംബനയം രൂപവത്കരിച്ചുവെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു.
സുസ്ഥിരവും സമൃദ്ധവുമായ കുടുംബം എന്ന ലക്ഷ്യത്തോടെയാണിത്. സമൂഹത്തിെൻറ കേന്ദ്രബിന്ദു എന്ന നിലയിൽ കുടുംബങ്ങളിലുള്ള തങ്ങളുടെ താൽപര്യമാണ് ദേശീയ കുടുംബ നയം പ്രതിഫലിപ്പിക്കുന്നത്. കുടുംബങ്ങൾക്ക് മാർഗനിർദേശം നൽകാൻ വിദഗ്ധരും സാമ്പത്തികാസൂത്രണത്തിന് പദ്ധതികളും ലഭ്യമാകുന്നുണ്ടെന്ന് ഇൗ നയത്തിലൂടെ ഉറപ്പ് വരുത്തുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് വ്യക്തമാക്കി.
വിവാഹം, കുടുംബബന്ധം, ഉത്തരവാദിത്വങ്ങളിലെ സന്തുലനം, ശിശു സംരക്ഷണം, കുടുംബ സംരക്ഷണം, കുടുംബങ്ങൾക്ക് സന്തോഷം ലഭിക്കാൻ കുടുംബ സേവനങ്ങളുടെ പുനക്രമീകരണം എന്നീ ആറ് ഘടകങ്ങളെ ആധാരമാക്കിയാണ് നയം രൂപവത്കരിച്ചിരിക്കുന്നത്. നയവും അതുമായി ബന്ധപ്പെട്ട സംരംഭങ്ങളും നടപ്പാക്കുന്നതിന് സാമൂഹിക ക്ഷേമ മന്ത്രാലയം തദ്ദേശീയ^ഫെഡറൽ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരും മന്ത്രിസഭ യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.