ദുബൈ: കോവിഡ് എന്ന മഹാമാരിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തി പ്രതിരോധപ്രവർത്തനങ്ങ ൾ തുടരുന്ന രാജ്യത്തെ ഡോക്ടർമാരെയും ആരോഗ്യമേഖലയെയും പിന്തുണക്കുന്നതിനായി കെട്ടി ടങ്ങൾ പുനർനിർമിക്കും. ഏതൊക്കെ കെട്ടിടങ്ങൾ പുനർനിർമിക്കണമെന്ന് നിശ്ചയിക്കുന ്നതിനായി രൂപവത്കരിച്ച ടാസ്ക് ഫോഴ്സിന് ടെലി കോൺഫറൻസ് വഴി ചേർന്ന യു.എ.ഇ കാബിനറ്റ് യോഗത്തിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം അംഗീകാരം നൽകി.
പകർച്ചവ്യാധി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പുവരുത്താനായി സർക്കാർ കെട്ടിടങ്ങെളയും അവിടെയുള്ള സൗകര്യങ്ങളെയും കുറിച്ച് പ്രത്യേകമായി നിയമിച്ച സർക്കാർ സമിതി പഠിക്കും. കെട്ടിടങ്ങൾ തിരിച്ചറിയുന്നതിനും ഉപയോഗം സംബന്ധിച്ച് സമഗ്ര വിവരം നേടുന്നതിനുമായി പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തനം നടത്തും. ഈ കെട്ടിടങ്ങളെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായോ സംഭരണ മേഖലകളായോ മാറ്റാമെന്ന് ശൈഖ് മുഹമ്മദ് പിന്നീട് ട്വിറ്ററിൽ കുറിച്ചു. നമ്മുടെ രാജ്യം നേരിടുന്ന ചരിത്രത്തിലെ അസാധാരണമായ ഈ സമയത്തെ മറികടക്കാൻ എല്ലാ തരത്തിലുള്ള സന്നാഹങ്ങളും സർക്കാർ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റിൽ ചൂണ്ടിക്കാട്ടി.
മഹാമാരി വ്യാപനം തുടങ്ങിയ സമയത്തുതന്നെ സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളും ഹോട്ടലുകളും സർക്കാറിന് കെട്ടിടങ്ങൾ സംഭാവന ചെയ്തിരുന്നു. ക്വാറൻറീൻ കേന്ദ്രങ്ങളായി ഉപയോഗിക്കാനും ചില ഹോട്ടലുകൾ വിട്ടുനൽകിയിരുന്നു. കൊറോണ വൈറസ് രോഗികളെ പാർപ്പിക്കുന്നതിനായി ദുബൈ വേൾഡ് ട്രേഡ് സെൻറർതന്നെ കഴിഞ്ഞ ആഴ്ചയിൽ ഫീൽഡ് ആശുപത്രിയാക്കി മാറ്റിക്കഴിഞ്ഞു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഫീൽഡ് ആശുപത്രിയാണിപ്പോൾ ദുബൈ വേൾഡ് ട്രേഡ് സെൻറർ.
സർക്കാറിനു കീഴിലെ മാനവ വിഭവശേഷി വികസിപ്പിക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥരുടെ രണ്ടാമത്തെ ടാസ്ക്ഫോഴ്സ് കഴിഞ്ഞദിവസം രൂപവത്കരിച്ചു. ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും പ്രതിസന്ധിക്കുശേഷം ആവശ്യമായ സാങ്കേതിക നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ കണ്ടെത്തുകയുമാണ് പുതിയ ഗ്രൂപ് ലക്ഷ്യമിടുന്നത്. കൊറോണാനന്തര കാലം മാറ്റങ്ങളുടേത്. ജോലിയുടെ സ്വഭാവങ്ങളും രീതിയും തന്നെ മാറണം. കൊറോണ വൈറസിനുശേഷമുള്ള ലോകത്തിന് വ്യത്യസ്ത തയാറെടുപ്പുകളാണ് ആവശ്യം. കൊറോണ വൈറസിന് ശേഷമുള്ള ലോകത്ത് വലിയ മാറ്റങ്ങൾ വരുത്തണമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.