ദുബൈ: സഹകരണം വിപുലീകരിക്കുന്നതിന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) കേംബ്രിഡ്ജ് സർവകലാശാലയുമായി കരാറിൽ ഒപ്പുവെച്ചു.
പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പരസ്പരം അനുഭവങ്ങളും വൈദഗ്ധ്യവും കൈമാറ്റംചെയ്യുന്നതാണ് കരാറിന്റെ ലക്ഷ്യം. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയും, കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ മുസ്തഫ സുലൈമാൻ മുഹമ്മദ് എന്നിവരുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ജാഫ്ലിയ ജി.ഡി.ആർ.എഫ്.എ ഓഫിസിൽ നടന്ന ചടങ്ങിൽ ഇരു വിഭാഗങ്ങളിലെയും പ്രമുഖരും സംബന്ധിച്ചു.
പ്രാദേശിക, ആഗോള തലങ്ങളിൽ ജി.ഡി.ആർ.എഫ്.എയുടെ സ്ഥാനം ശക്തിപ്പെടുത്താൻ ധാരണ സഹായിക്കുമെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ സഹകരണം വർധിപ്പിക്കുന്നതിനും പങ്കാളിത്ത ശൃംഖല വിപുലീകരിക്കുന്നതിനുമായി വകുപ്പ് നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് കരാറെന്ന് ഡിപ്പാർട്മെന്റിന്റെ പഠന-പ്രതിഭ വികസന കേന്ദ്രം ഡയറക്ടർ കേണൽ യാസർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.