ദുബൈ: എമിറേറ്റിലെ വിസ സേവനങ്ങളും വിവിധ നടപടിക്രമങ്ങളും പൊതുജനങ്ങളിലേക്ക് പരിചയപ്പെടുത്തുന്ന ‘ഞങ്ങൾ, നിങ്ങൾക്കായി ഇവിടെയുണ്ട്’ എന്ന പ്രചാരണ കാമ്പയിന് ഇന്റർനാഷനൽ സിറ്റിയിലെ ഡ്രാഗൺ മാർട്ടിൽ തുടക്കമായി. ഇന്ത്യക്കാർക്കുള്ള പ്രത്യേക വിസ സർവിസ് അടക്കമുള്ള വിവിധ സേവനങ്ങൾ പരിചയപ്പെടുത്തിയാണ് കാമ്പയിൻ. ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് (ജി.ഡി.ആർ.എഫ്.എ) പ്രത്യേക പ്ലാറ്റ്ഫോം സ്ഥാപിച്ച് വിവിധ വിസ സേവനങ്ങൾ പരിചയപ്പെടുത്തുന്നത്. ഡ്രാഗൺ മാർട്ടിന്റെ പ്രധാന കവാടത്തിനരികിൽ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രചാരണം. പരിപാടി അടുത്ത ഞായറാഴ്ച രാത്രി 10 മണിവരെ വരെ നീണ്ടുനിൽക്കും.
സമൂഹത്തിലെ എല്ലാ അംഗങ്ങളുമായും നേരിട്ടുള്ള ആശയവിനിമയം നിലനിർത്തുന്നതിനും അവബോധം വർധിപ്പിച്ച് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് പരിപാടിയെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. വകുപ്പ് ഇത്തരത്തിലുള്ള ക്യാമ്പുകൾ ദുബൈയുടെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.