ലോകത്തെ വിറപ്പിച്ച കുഞ്ഞൻ വൈറസ് ഏറ്റവുമധികം ഭയപ്പെടുത്തിയത് പ്രമേഹരോഗികളെയാണ്. പ്രമേഹം പോലുള്ള രോഗമുള്ളവരിൽ കോവിഡ് അതിക്രമം കാണിക്കുമെന്ന വാർത്തകൾ ഇത്തരക്കാരിൽ ഉണ്ടാക്കിയ ഭയം ചെറുതൊന്നുമല്ല. ഇപ്പോൾ, കുഞ്ഞൻ വൈറസിനെ പിടിച്ചുകെട്ടാൻ വാക്സിനെത്തിയപ്പോഴും പ്രമേഹരോഗികൾ ആകെ കൺഫ്യൂഷനിലാണ്. തങ്ങൾക്ക് വാക്സിനെടുക്കാമോ, എന്തായിരിക്കും പരിണിതഫലം, വാക്സിനെടുത്തിട്ട് കാര്യമുണ്ടോ... അങ്ങനെ നീണ്ടുപോകുന്നു പ്രമേഹരോഗികളുടെ സംശയങ്ങൾ.
എങ്കിൽ സംശയിക്കേണ്ട, പ്രമേഹരോഗികൾക്കും വാക്സിനെടുക്കാം. സാധാരണയായി പ്രമേഹരോഗികളില്‍ രോഗപ്രതിരോധ ശേഷി കുറവായാണ് കണ്ടുവരുന്നത്. ആയതിനാല്‍ ഇത്തരക്കാര്‍ക്ക് കോവിഡ് ബാധയുണ്ടായാല്‍ അതുമൂലമുള്ള സങ്കീർണതകളും ഏറിവരും. പ്രതിരോധ കുത്തിവെപ്പ് ഒരുപരിധി വരെ ഇത്തരം സങ്കീർണതകളെ തടയും.
എന്നിരുന്നാലും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാർ, 16 വയസ്സിൽ താഴെയുള്ളവരും വാക്സിന് എടുക്കാതിരിക്കുന്നതാണ് നല്ലത്. കോവിഡ് വാക്സിന് ചേരുവകളോട് അലര്‍ജിയുള്ളവരും ഇതൊഴിവാക്കാന്‍ ശ്രമിക്കുക.
വിവിധ ഗൾഫ് രാജ്യങ്ങൾ വിവിധ വാക്സിനുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. എല്ലാ വാക്സിനുകളും 70 മുതൽ 95 ശതമാനം വരെ പ്രതിരോധ ശേഷിയുള്ളതാണ്. പക്ഷേ, വാക്സിനുകളുടെ പ്രതിരോധ ശക്തി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നത് ഇപ്പോള്‍ പ്രവചിക്കാനാകില്ല. അതിനെ സംബന്ധിച്ചുള്ള പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. ഇതിനായി നമ്മള് ക്ഷമയോടെ കാത്തിരുന്നേ മതിയാകൂ.
മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി പ്രമേഹരോഗികള്‍ക്ക് കോവിഡ് രോഗം പിടിപെടാനുള്ള അധിക സാധ്യതയുണ്ട് എന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ, ഇതുവരെയുള്ള ഗവേഷണങ്ങളും അമേരിക്കന്‍ ഡയബറ്റീസ് അസോസിയേഷന് നടത്തിയ പഠനവും ഇത്തരമൊരു സാധ്യതയെ തള്ളിക്കളയുന്നു. എന്നിരുന്നാലും ഡോക്ടറുടെ നിർദേശപ്രകാരം രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് നിയന്ത്രണവിധേയമായിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് രോഗപ്രതിരോധ ശേഷി കുറക്കും. ഏതെങ്കിലും തരത്തിലുള്ള കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍തന്നെ ഡോക്ടറുമായി ബന്ധപ്പെടേണ്ടതാണ്.
വാക്സിെൻറ പാർശ്വഫലങ്ങൾ
പ്രമേഹ രോഗികൾക്ക് മാത്രമായി വാക്സിെൻറ പാർശ്വഫലങ്ങൾ ഉണ്ടാവില്ല. എന്നാൽ, മറ്റേതു വാക്സിനുമുള്ളതുപോലെ കോവിഡ് വാക്സിനും ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. ചെറിയ പനി, തലവേദന, ശരീരവേദന, വാക്സിന് എടുക്കുന്ന ശരീരഭാഗത്തെ വേദന, ചുവന്ന പാടുകള്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്. ഇതില്‍ കവിഞ്ഞ് കൂടുതല്‍ ബുദ്ധിമുട്ടുകളോ അസ്വസ്ഥതകളോ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.