ദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി നിലവിൽ വന്ന് ഒരാഴ്ച പിന്നിടവെ ദുബൈയിൽ ഒരുക്കിയ കേന്ദ്രങ്ങൾ വഴി നൽകാനായത് 10,797 സേവനങ്ങൾ. ഇതു വഴി ആശ്വാസം ലഭിച്ചത് ലോകത്തിെൻറ പല കോണുകളിലുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക്.
അവീർ പൊതുമാപ്പ് കേന്ദ്രം, അമർ സെൻററുകൾ, തഹ്സീൽ സെൻറർ എന്നിവ വഴിയാണിത് സാധ്യമായത്. അവീർ പൊതുമാപ്പ് കേന്ദ്രത്തിൽ നിന്ന് 2459 പേർക്കാണ് എക്സിറ്റ് പെർമിറ്റ് (ഔട്ട് പാസ്) നൽകിയതെന്ന് കേന്ദ്രത്തിെൻറ പ്രത്യേക ചുമലതലയുള്ള ബ്രിഗേഡിയർ ജനറൽ ഖലഫ് അൽ ഗൈത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പൊതുമാപ്പ് ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താൻ വിവിധ രാജ്യക്കാരാണ് അവീറിലെ കേന്ദ്രത്തിൽ ദിവസേന എത്തി കൊണ്ടിരിക്കുന്നത്. ദുബൈ എമിഗ്രേഷനു കീഴിലാണ് നടത്തിപ്പെങ്കിലും മറ്റ് എമിറേറ്റുകളിൽ നിന്നുള്ള താമസക്കാർക്കും ഇവിടെയെത്തി സേവനം ഉപയോഗപ്പെടുത്താം. ഈ കാലയളവിൽ താമസ വിസ പുതുക്കിയത് 3422 പേരാണെന്ന് അൽ ഗൈത്ത് കൂട്ടിച്ചേർത്തു . അഞ്ചു ദിവസം കൊണ്ട് കോടി ദിർഹമിലധികം പിഴയാണ് നിയമ ലംഘർക്ക് ഒഴിവാക്കി കൊടുത്തത്. പൊതുമാപ്പ് ദിനങ്ങളില്‍ പുതിയ സ്പോൺസറെ കെണ്ടത്തി വിസ മാറാനുള്ള നടപടി ക്രമങ്ങൾ പൂർത്തിക്കരിച്ചത് 2107 പേരാണ്.
അതിനൊപ്പം തന്നെ വിവിധ അമർ സെൻററുകൾ വഴി 2809 അപേക്ഷർ പൊതുമാപ്പ് സേവനം തേടി. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി രാജ്യത്തിൽ നിന്ന് പുറത്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന എക്സിറ്റ് പെർമിറ്റിെൻറ കാലാവധി 21 ദിവസമാണെന്ന് അദ്ദേഹം ഒാർമിപ്പിച്ചു. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പ്രവർത്തന സമയം. വെള്ളി,ശനി ദിവസങ്ങൾ അവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.