യു.എ.ഇ ഡ്രൈവിങ്​ ലൈസൻസ്​ ഇന്ത്യയിൽ നിന്ന്​ പുതുക്കാമോ; മറുപടിയുമായി ആർ.ടി.എ

ദുബൈ: യു.എ.ഇ ഡ്രൈവിങ്​ ലൈസൻസ്​ ഇന്ത്യയിൽ നിന്ന്​ പുതുക്കാൻ കഴിയുമോ എന്ന പ്രവാസിയുടെ സംശയത്തിന്​ മറുപടിയുമായി ആർ.ടി.എ. ലൈസൻസ്​ പുതുക്കുന്ന സമയത്ത്​ വ്യക്​തി യു.എ.ഇയിൽ ഉണ്ടാകണമെന്നും കണ്ണ്​ പരിശോധനയും എമിറേറ്റ്​സ്​ ഐ.ഡിയും നിർബന്ധമാണെന്നും ആർ.ടി.എ അറിയിച്ചു.

ട്വിറ്ററിലൂടെ പ്രവാസി ഉന്നയിച്ച സംശയത്തിനാണ്​ ആർ.ടി.എ ട്വിറ്ററിൽ തന്നെ മറുപടി നൽകിയത്​. ആർ.ടി.എയുടെ അംഗീകൃത ​കേന്ദ്രങ്ങളിൽ നിന്നായിരിക്കണം കണ്ണ്​ പരിശോധന നടത്തേണ്ടതെന്നും ട്വീറ്റിൽ വ്യക്​തമാക്കി.

Tags:    
News Summary - Can UAE driving license be renewed from India..?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.