അർബുദവും ചികിത്സകളും സെമിനാർ ഇന്ന് 

ദുബൈ: വിങ്‌സ് ഓഫ് റിലീഫിന്റെ ആഭിമുഖ്യത്തിൽ  അർബുദത്തിനുള്ള അലോപ്പതി -ആയുർവേദ -ഹോമിയോ ചികിത്സകളെ കുറിച്ച് വിദഗ്ദ്ധ ഡോക്ടർമാർ നയിക്കുന്ന ഓൺലൈൻ സെമിനാർ ചൊവ്വാഴ്​ച വൈകുന്നേരം ഏഴിന് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അർബുദ ബോധവത്കരണവും രോഗികൾക്ക് സാന്ത്വനവുമായി പ്രവർത്തിക്കുന്ന വിങ്‌സ് ഓഫ് റിലീഫിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് സെമിനാർ. ഡോ. നാരായണൻകുട്ടി വാരിയർ, ഡോ. കെ. മധു, ഡോ. ബിന്ദു ജോൺ പുൽപ്പറമ്പിൽ എന്നിവർ ക്ലാസ് നയിക്കും. മീറ്റിംഗ് ഐ ഡി 83301028758. പാസ്‌വേഡ്: 648362. വിവരങ്ങൾക്ക്: 056 8924811, 00919645550275.

Tags:    
News Summary - Cancer and treatment seminar-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.