ദുബൈ: അന്താരാഷ്ട്ര വനിത ദിനാചരണത്തിെൻറ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജ്യൻ അർബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ അർബുദ രോഗ ചികിത്സ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. അർബുദ രോഗികളെ നമ്മളിൽ ഒരാളായി കൂടെ കൊണ്ടുനടക്കണം. ആ ആത്മവിശ്വാസമാണ് അവരെ മുന്നോട്ട് നയിക്കുന്നതെന്നും അതാണ് അവരുടെ രോഗമുക്തിയിലേക്കുള്ള യാത്രയെന്നും ഡോ. ഗംഗാധരൻ ചൂണ്ടിക്കാട്ടി.
വിമൻസ് ഫോറം പ്രസിഡൻറ് എസ്തർ ഐസക് ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജ്യൻ പ്രസിഡൻറ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. മിഡിലീസ്റ്റ് റീജ്യൻ ജനറൽ സെക്രട്ടറി സന്തോഷ് കേട്ടേത്ത് രചിച്ച കാൻസർ ഹാൻഡ്ബുക്ക് ഡോ. ഗംഗാധരൻ പ്രകാശനം ചെയ്തു. വിമൻസ് ഫോറം ഗ്ലോബൽ സെക്രട്ടറി ആൻസി ജോയ്, കോവിഡ് കാലത്ത് സേവനം നടത്തിയ ബിന്ദു ബോബൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മിഡിലീസ്റ്റ് റീജ്യൻ ചെയർമാൻ ടി.കെ. വിജയൻ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ. എ.വി. അനൂപ്, പ്രസിഡൻറ് ജോണി കുരുവിള, വിമൻസ് ഫോറം ഗ്ലോബൽ പ്രസിഡൻറ് തങ്കമണി ദിവാകരൻ എന്നിവർ സംസാരിച്ചു.
ഡോ. ദിവ്യ വിജയൻ പരിപാടി നിയന്ത്രിച്ചു. അഭിരാമി ജയൻ പരിപാടിയുടെ അവതാരകയായിരുന്നു. അരുന്ധതി നായർ പ്രാർഥന നടത്തി. സന്തോഷ് കേട്ടേത്ത് സ്വാഗതവും രാജീവ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.