അബൂദബി: തലസ്ഥാന നഗരിയിലെ യാസ് ദ്വീപിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കണ്ണൂർ തളിപ്പറമ്പിനു സമീപം പുതിയതെരു സ്വദേശിയും ഇത്തിസാലാത്തിലെ എൻജിനീയറിങ് ടെക്‌നോളജി വിഭാഗം ഉേദ്യാഗസ്ഥനുമായ അജ്മൽ റഷീദിെൻറയും നബീലയുടെയും മകനും യു.കെയിൽ എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർഥിയുമായ മുഹമ്മദ് ഇബാദ് അജ്മൽ (18) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. അജ്മൽ ഡ്രൈവ് ചെയ്ത കാർ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഉടൻ അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അബൂദബി പൊലീസാണ് പിതാവിനെ രാവിലെ ഒമ്പതു മണിയോടെ അപകട വിവരം അറിയിച്ചത്.
പത്താം ക്ലാസ് വരെ അബൂദബി ഇന്ത്യൻ സ്‌കൂളിലും ഹയർ സെക്കൻററി വിദ്യാഭ്യാസം അബൂദബി ബ്രൈറ്റ് റൈഡേഴ്‌സ് സ്‌കൂളിലുമായിരുന്നു. യു.കെയിലെ സൗത്ത് വെയിൽസ് സർവകലാശാലയിലെ കാർഡിഫ് കാമ്പസിൽ നിന്ന് അവധിക്ക് ഒരു മാസം മുൻപാണ് അബൂദബിയിലെ മാതാപിതാക്കൾക്കരികിലെത്തിയത്. പ്രഭാത നമസ്‌കാരത്തിനുശേഷം കാറുമായി പുറത്തുപോയപ്പോഴാണ് അപകടം. സഹോദരങ്ങൾ: നൂഹ, ആലിയ, ഒമർ. ഖബറടക്കം അബൂദബി ബനിയാസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.