റാസല്‍ഖൈമ: വ്യാഴാഴ്ച റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ 72കാരന് ദാരുണാന്ത്യം. പുലർച്ച ആറു മണിയോടെ ജനവാസ കേന്ദ്രത്തില്‍ അറബ് വംശജനായ 26കാരന് ഓടിച്ച കാര്‍ ഇടിച്ചാണ് വിദേശ പൗരൻ മരിച്ചത്. അപകടമുണ്ടാക്കിയ യുവാവ് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. സമീപത്തെ നിരീക്ഷണ കാമറകള്‍ അടിസ്ഥാനമാക്കിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രതിയായ യുവാവിനെ നടപടികള്‍ക്ക് ശേഷം പ്രോസിക്യൂഷന് കൈമാറി. അപകടമുണ്ടാക്കിയ തെറ്റിന് പുറമെ സംഭവം അധികൃതരെ അറിയിക്കാതെ കടന്നുകളഞ്ഞ ഡ്രൈവര്‍ ഗുരുതര പിഴവാണ് വരുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.