വാഹനാപകടം: മലപ്പുറം സ്വദേശി അൽഐനിൽ നിര്യാതനായി

അൽഐൻ: മലപ്പുറം വൈരങ്കോട് പല്ലാർ സ്വദേശിയും അൽ ഐൻ സനാഇയ്യയിലെ ഒരു ഫുഡ്‌ സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനുമായ മണ്ണൂപറമ്പിൽ മുഹമ്മദ്‌ മുസ്തഫയുടെ മകൻ മുസവിർ (24) വാഹനാപകടത്തെ തുടർന്ന് അൽഐനിൽ നിര്യാതനായി. അബൂദബി അൽഐൻ റോഡിലെ അൽ ഖതം എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ച വൈകുന്നേരം മുസവിർ ഓടിച്ചിരുന്ന വാഹനത്തിന്‍റെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്.

അൽഐൻ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ട് പോയി. മാതാവ്: സാബിറ ഇല്ലിക്കൽ. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്.

Tags:    
News Summary - Car accident: native of Malappuram died in Al Ain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.