ഷാർജ: കനത്ത ചൂടും കോവിഡ് നിബന്ധനകളും കാരണം ആളിറക്കം കുറഞ്ഞത് മുതലെടുത്ത് മോഷണങ്ങൾ വർധിക്കുന്നതായി പരാതി. നഗരത്തിലെ പാർപ്പിട, വ്യവസായിക മേഖലകളിൽ നിർത്തിയിട്ട വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം കൂടുതലെന്നും ഇത് അടിച്ചൊതുക്കാൻ പട്രോളിങ് ശക്തമാക്കിയതായും പൊലീസ് പറഞ്ഞു. വാഹനങ്ങളുമായി ബന്ധപ്പെട്ട് മൂന്നുതരം മോഷണങ്ങളാണ് നടക്കുന്നത്.
ചിലർ വാഹനങ്ങളുടെ ഉള്ളിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും മോഷ്ടിക്കുേമ്പാൾ മറ്റുചിലർ വാഹനങ്ങളുടെ ഭാഗങ്ങളാണ് കടത്തുന്നത്. വാഹനങ്ങൾ തന്നെ മോഷ്ടിക്കുന്നവരും കുറവല്ല. വാഹനങ്ങളുടെ ഉള്ളിൽ വിലപിടിപ്പുള്ള വസ്തുക്കൾ വെക്കരുതെന്ന് അധികൃതർ അറിയിച്ചു. മിക്ക കാർ മോഷണങ്ങളിലും കാർ ഉടമകളുടെ അശ്രദ്ധക്ക് പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.