കാലാവസ്ഥ വ്യതിയാനത്തിനെതിരായ പേരാട്ടങ്ങൾക്ക് കരുത്ത് പകർന്ന് യു.എ.ഇ 2050ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള വൻ പദ്ധതി പ്രഖ്യാപിച്ചിരിക്കയാണ്. എക്സ്പോ 2020വേദിയിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാെൻറ സാന്നിധ്യത്തിലാണ് ലോകത്തിെൻറ അഭിനന്ദനം നേടിയ പ്രഖ്യാപനമുണ്ടായത്.
സുപ്രധാനമായ ലക്ഷ്യം നേടുന്നതിനായി രാജ്യത്തെ മുഴുവൻ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും പുനരുൽപാദക ഊർജത്തിെൻറ പ്രോൽസാഹനത്തിനായി 600ബില്യൻ ദിർഹം വരുംവർഷങ്ങളിൽ ചിലവിടുമെന്നും ഭരണാധികാരികൾ വ്യക്തമാക്കി. 'നെറ്റ് സീറോ 2050' എന്നുപേരിട്ട സംരംഭം യു.എ.ഇ പരിസ്ഥിതി മന്ത്രാലയത്തിെൻറ മേൽനേട്ടത്തിലാണ് നടപ്പിലാക്കുക. ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനെതിരെ ലോക രാജ്യങ്ങൾ വിവിധ സംരഭങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പരിസ്ഥിതിയിലുണ്ടായ മാറ്റം ചിലയിടങ്ങഴിൽ ചൂട്കൂടാനും മറ്റുചിലയിടങ്ങളിൽ കനത്ത മഴക്കും കാരണമാകുന്നുണ്ട്.
മാനവ സമൂഹത്തിന് കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന ആഘാതങ്ങൾ മനസിലാക്കി, ഭാവി തലമുറയുടെ അതിജീവനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിന് കൂടിയാണ് വൻ പദ്ധതി യു.എ.ഇ പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതിക്ക് പരിക്കേൽക്കാത്ത വികസന പ്രവർത്തനങ്ങളും ഊർജ ഉൽപാദനവും പ്രോൽസാഹിപ്പിക്കുന്ന നയമാണ് ഇതിെൻറ ഭാഗമായി സ്വീകരിക്കുക. പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങൾ നാമോരുരുത്തരം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ട കാര്യമാണ്. നമ്മുടെ നിത്യജീവിതത്തിൽ ചില കാര്യങ്ങളിൽ ശ്രദ്ധയുണ്ടായാൽ മാറ്റം നമ്മിൽ നിന്ന് തന്നെ തുടങ്ങാനാവും. ഭരണകൂടങ്ങളുടെ നയവും ജനങ്ങളുടെ ജീവിത സംസ്കാരവും ഒരുമിച്ച് മാറുേമ്പാഴാണ് ഇന്ന് ലോകം നേരിടുന്ന ഈ വൻ പ്രതിസന്ധിയെ മറികടക്കാനാവുക. കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യത്തെ സഹായിക്കാൻ നിത്യ ജീവിതത്തിൽ നമുക്ക് ശ്രദ്ധിക്കാൻ കഴിയുന്ന ഏതാനും കാര്യങ്ങൾ അറിയാം:
നാം ദിവസവും വലിച്ചെറിയുന്ന മാലിന്യത്തിെൻറ എണ്ണം കുറക്കുക എന്നത് പ്രധാനപ്പെട്ടതാണ്.വസ്തുക്കൾ പരമാവധി പുനരുപയോഗിക്കാൻ ശ്രദ്ധിക്കുക. അതുപോലെ ഉപയോഗിക്കുന്നത് റീസൈക്ക്ൾ ചെയ്യാൻ കഴിയുന്ന വസ്തുക്കളാകലും പ്രധാനപ്പെട്ടതാണ്. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന വസ്തുക്കൾ പരമാവധി ഇത്തരത്തിലുള്ളതാകാൻ ശ്രദ്ധിക്കുക.
വെള്ളത്തിെൻറ ഉപയോഗം നിത്യജീവിതത്തിൽ അനിവാര്യമാണ്. എന്നാൽ ഉപഭോഗം എത്രത്തോളം കുറക്കുന്നുവോ, അത്രയും ജലം മലിനമാകാതിരിക്കാൻ അത് സഹായിക്കും. ജലസ്രോതസുകളുടെ സംരക്ഷണത്തിനും വരൾച്ച ഒഴിവാക്കുന്നതിനും ശരിയായ ജല മാനേജ്മെൻറ് ഉപകാരപ്പെടും. ഒരോ തുള്ളി വെള്ളം പാഴാക്കുേമ്പാഴും, കടുത്ത വരൾച്ചയിൽ പ്രയാസപ്പെടുന്ന ആയിരങ്ങൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുണ്ടെന്ന് ഓർക്കുക.
പ്ലാ്സറ്റിക് പരിസ്ഥിതിക്ക് മാരക പരിക്കേൽപിക്കുന്ന ഘടകമാണ്. കരയിലും കടലിലിലും ഇതിെൻറ ദുരിതം ഇന്ന് ദൃശ്യമാണ്. ഷോപ്പിങിന് കടകളിലും മറ്റും പോകുേമ്പാഴാണ് വീടുകളിൽ ഏറെ പ്ലാസ്റ്റിക് എത്തുന്നത്. കടകളിൽ പോകുേമ്പാൾ തുണിയുടേയോ മറ്റോ ഷോപ്പിങ് ബാഗുകൾ കൈയിൽ കരുതിയാൽ പ്ലാസ്റ്റിക്കിെൻറ വീട്ടിലേക്കുള്ള വരവ് കുറയും.
പല കെമിക്കലുകളും നമ്മുടെ പരിസ്ഥിതിക്ക് വളരെ ദോഷകരമാണ്. നിത്യജീവിതത്തിൽ കെമിക്കൽ ഉപയോഗം ആവശ്യമായി വരും. എന്നാൽ പരമാവധി കുറക്കാൻ തീരുമാനിച്ചാൽ ഇപ്പോൾ ഉപയോഗിക്കുന്നതിൽ നിന്നും പലതും ഉപേക്ഷിക്കാൻ സാധിക്കും. ചിലതിന് ജൈവികമായ ബദലുകൾ ലഭ്യവുമായിരിക്കും. മണ്ണിലും വെള്ളത്തിലും കെമിക്കലുകൾ കലരുന്നത് രണ്ടിെൻറയും തനത് ഗുണങ്ങളെ നശിപ്പിക്കുന്നതാണ്.
കുറക്കുക വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്ന മിക്ക സ്രോതസുകളും പരിസ്ഥിതിയിലെ പ്രധാന ഘടകങ്ങളാണ്. അതിനാൽ തന്നെ നമ്മുടെ വൈദ്യുതി ഉപഭോഗം എത്രകണ്ട് കുറയുന്നുവോ അത്രയും പരിസ്ഥിതിക്ക് ഗുണകരമാണ്.
ലഭ്യമായത് കുറഞ്ഞ സ്ഥലമാണെങ്കിലും ചെടികൾ വളർത്തുന്നത് ശീലമാക്കുക. നമ്മുടെ അന്തരീക്ഷത്തെ കൂടുതൽ ശുദ്ധമാക്കുകയും മനസിന് കുളിർമ നൽകുകയും ചെയ്യുമിത്. സർവേപരി, പരിസ്ഥിതിയുടെ സംരക്ഷണത്തിന് വളരെയധികം സഹായകമാവുകയും ചെയ്യും.
വാഹനങ്ങളിൽ നിന്ന് ഉണ്ടാകുന്ന മലിനീകരണം നഗരങ്ങളിലെ പ്രധാനപ്പെട്ട വെല്ലുവിളിയാണ്. മനുഷ്യെൻറ ആവശ്യ ഉപയോഗത്തിനുള്ള വാഹനങ്ങളെ നമുക്ക് ഉപേക്ഷിക്കാൻ കഴിയില്ല. എന്നാൽ ചെറിയ യാത്രകൾക്കും മറ്റും സൈക്ക്ൾ ഉപയോഗം വർധിപ്പിച്ചാൽ പരിസ്ഥിതിക്ക് അതൊരു കൈതാങ്ങാവും. ദുബൈയിലടക്കം ഇമാറാത്തിലെ വിവിധ എമിറേറ്റുകളിൽ വളരെ വിശാലമായ സൈക്ക്ൾ ട്രാക്കുകൾ ഉണ്ടെന്നത് ഇതിന് സൗകര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.