ഷാർജ: ഈ വർഷത്തെ കെയർ പ്രവാസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അഷ്റഫ് താമരശ്ശേരി, ഡോ. മനു കുളത്തുങ്കൽ, നൗഷാദ് ഹനീഫ, എബ്രഹാം ജോർജ് എന്നിവർക്കാണ് പുരസ്കാരം. സാമൂഹിക സേവനരംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് അഷ്റഫ് താമരശ്ശേരിക്ക് പ്രവാസി സേവാരത്ന പുരസ്കാരം നൽകുന്നത്. വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ പരിഗണിച്ചാണ് ഡോ. മനു കുളത്തുങ്കലിന് വിദ്യാരത്ന പുരസ്കാരം. ബിസിനസിലെ നൂതന ആശയങ്ങള്‍, ആരോഗ്യകരമായ വളര്‍ച്ച, ആസൂത്രണത്തിലെ മികവ്, തൊഴില്‍ലഭ്യത, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ പരിഗണിച്ചാണ് നൗഷാദ് ഹനീഫക്ക് കെയർ ബിസിനസ് എക്സലൻസ് പുരസ്കാരം.
കലാരംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് എബ്രഹാം ജോർജിന് കെയർ കലാരത്ന പുരസ്കാരം നൽകുന്നത്. പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയാണ് കെയർ പ്രവാസി അസോസിയേഷൻ. ഒക്ടോബർ ഒന്നിന് അജ്മാൻ ഫ്ളിർട്ട് ക്ലബിൽ നടക്കുന്ന ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. സാമൂഹിക- സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന് പ്രസിഡൻറ് നോബിൾ കരോട്ടുപാറ, രതീഷ് കൊച്ചുവീട്ടിൽ, ഷാജി കൂത്താടി പറമ്പിൽ, അനീഷ് ഇടയിലവീട്ടിൽ, ജോജി തോമസ്, മാത്യു നെടുവേലിൽ, അനു സോജു, സിമി ലിജു എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.