ഭക്ഷണസാധനങ്ങളുടെ രുചി മാത്രമല്ല, സൂക്ഷിച്ചു വെക്കലുകളും നമ്മളുടെ ശ്രദ്ധയിൽ ഉണ്ടാവേണ്ട കാര്യമാണ്. അതിൽ തന്നെ പ്രധാനമാണ് അവയുടെ പാക്കിങ്. ഏറ്റവും അനുയോജ്യമായ പാക്കിങ് മെറ്റീരിയൽസ് ഭക്ഷണ പഥാർത്ഥങ്ങൾ പൊതിയുന്നതിനായി തെരഞ്ഞെടുക്കൽ പ്രധാനപ്പെട്ടതാണ്. ഒരോ ഭക്ഷണവും പൊതിയേണ്ടത് അതത് വസ്തുവിന് രുചിയിലും മണത്തിലും നിറത്തിലുമൊന്നും മാറ്റമുണ്ടാക്കാത്ത വസ്തുക്കൾകൊണ്ടായിരിക്കണം.
ശരിയായ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയൽ അല്ല ഉപയോഗിച്ചതെങ്കിൽ ഭക്ഷണത്തിൽ അതിെൻറ അംശം കലരുകയും കേടുവരികയും ചെയ്യും. പ്ലാസ്റ്റിക് കവറുകളിൽ പൊതിയുന്ന ഭക്ഷണങ്ങളിൽ പ്ലാസ്റ്റിക് മൈഗ്രേഷൻ സംഭവിക്കാനും അതിലൂടെ ഭക്ഷണം ശരീരത്തിന് ഹാനീകരമാകാവാനും സാധ്യതയുണ്ട്. പ്ലസ്റ്റികിൽ അടങ്ങിയ രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരുന്നതാണ് പ്ലാസ്റ്റിക് മൈഗ്രേഷൻ എന്നു പറയുന്നത്.
ചൂടുള്ള ഭക്ഷണം സാധാരണ പ്ലാസ്റ്റിക് ബോക്സുകളിലോ മെറ്റീരിയലുകളിലോ പാക്ക് ചെയ്യുന്നത് ദോഷകരമാണ്. കുട്ടികൾക്കായി ഭക്ഷണം പാക്ക് ചെയ്യുന്ന ടിഫിൻ ബോക്സുകൾക്കും ഇത് ബാധകമാണ്. അതിനാൽ ചൂടുതണുത്ത ശേഷം മാത്രമേ ഇത്തരം വസ്തുക്കളിൽ പൊതിയാവൂ. കൃത്യമായ ഫുഡ് ഗ്രേഡ് ഗുണനിലവാരമുള്ള പാക്കിങ് വസ്തുക്കൾ മാത്രം തെരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.