അബൂദബി: ഓടുന്ന വാഹനം റോഡില്‍ നിന്നുപോയാല്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ ഇടിച്ച് അപകടമുണ്ടാവാതിരിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അബൂദബി പൊലീസ്. മുന്നിൽപോയ വാഹനം നിര്‍ത്തിയതിനെ തുടര്‍ന്ന് പിന്നാലെ വന്ന കാറുകളും മറ്റും കൂട്ടിയിടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവിട്ടാണ് പൊലീസ് സുരക്ഷ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അപകടമുണ്ടാവുകയോ, നിന്നുപോവുകയോ ചെയ്താല്‍ സാധ്യമാവും വേഗത്തില്‍ വാഹനം റോഡരികിലേക്ക് മാറ്റി ചേര്‍ത്തിടണം.
വാഹനം അപകടത്തില്‍പ്പെട്ടതായി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണം. എത്രയും വേഗം പൊലീസിനെ വിവരം അറിയിക്കണം. വാഹനം ഓടിച്ചുകൊണ്ടിരിക്കേ ഫോട്ടോ എടുക്കുക, യാത്രക്കാരോട് അശ്രദ്ധമായി സംസാരിക്കുക, മേക്കപ്പ് ഇടുന്നത് അടക്കമുള്ള ഡ്രൈവിങ്ങിലെ ശ്രദ്ധ വിട്ടുപോവുന്ന കാര്യങ്ങള്‍ ചെയ്യുക തുടങ്ങിയവ അപകടത്തിനിടയാക്കും. അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നത് 800 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയന്റും ശിക്ഷ ലഭിക്കും.
ഗതാഗത ലംഘനങ്ങള്‍ സംബന്ധിച്ച് വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പുറത്തുവിട്ട് പൊലീസ് നിരന്തരമായി അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.