അബൂദബി: ഉന്നത വിദ്യാഭ്യാസത്തിന് അന്താരാഷ്ട്ര യൂനിവേഴ്സിറ്റികള്‍ നല്കുന്ന സംഭാവനകളും മികച്ച ജോലികള്‍ ലഭിക്കാനുള്ള സാധ്യതകളും നേരിൽ ബോധ്യപ്പെടാന്‍ അവസരമൊരുക്കി അബൂദബി മോഡല്‍ സ്കൂളില്‍ കരിയര്‍ ഫെസ്റ്റും ബുക്ക് ഫെയറും സംഘടിപ്പിക്കുന്നു. ജനുവരി ഏഴ്, എട്ട് തീയതികളില്‍ വൈകീട്ട് നാലുമുതല്‍ എട്ടുവരെ സ്കൂള്‍ കാമ്പസിലാണ് ഫെസ്റ്റ് ഒരുക്കുകയെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 30 ഓളം യൂനിവേഴ്സിറ്റികള്‍ പങ്കെടുക്കും.
ഉന്നത വിദ്യാഭ്യാസമേഖലയില്‍ തിരഞ്ഞെടുക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ചും ഭാവിയിലെ ജോലി സാധ്യതകളെക്കുറിച്ചുമെല്ലാം യൂനിവേഴ്സിറ്റി അധികൃതരില്‍നിന്ന് അറിയാന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അവസരമുണ്ടാവും. യു.എ.ഇ, ഇന്ത്യ, യു.എസ്, യു.കെ, ജര്‍മനി, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളാണ് പങ്കെടുക്കുക. ആവശ്യമായ ബുക്കുകള്‍ വാങ്ങുന്നതിനും സൗകര്യമുണ്ട്. ഫുഡ് കോര്‍ട്ടുകളും കലാപരിപാടികളും ഫെസ്റ്റില്‍ സംഘടിപ്പിക്കും. അബൂദബി എമിറേറ്റിലെ വിവിധ സ്കൂളുകളെയും വിദ്യാര്‍ഥികളെയും ഫെസ്റ്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ ഖാദര്‍ വി.വി, വൈസ് പ്രിന്‍സിപ്പല്‍ എ.എം. ശരീഫ്, മാനേജര്‍ ഐ.ജെ. നസാരി, ബോയ്സ് സെക്ഷന്‍ ഹെഡ് ഡോ. അബ്ദുല്‍ റഷീദ് കെ.വി, കൗണ്‍സിലര്‍ ദിബ്യേന്ദു കര്‍ഫ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.