ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക​രി​യ​ർ ഗൈ​ഡ​ൻ​സ് ശി​ൽ​പ​ശാ​ല

സേനയിലെ തൊഴിലവസരങ്ങൾ: കരിയർ ഗൈഡൻസ് ശ്രദ്ധേയമായി

ഷാ​ർ​ജ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ജു​വൈ​സ​യി​ൽ മു​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ ല​ഫ്. കേ​ണ​ൽ കൃ​ഷ്ണ​കു​മാ​ർ ന​ട​ത്തി​യ ഗൈ​ഡ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.ഇ​ന്ത്യ​ൻ സേ​ന​യി​ലെ ക​ര-​വാ​യു-​നാ​വി​ക സേ​ന വി​ഭാ​ഗ​ങ്ങ​ളി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചും സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ച ക്ലാ​സ് പ്ല​സ് വ​ൺ-​പ്ല​സ് ടു ​കു​ട്ടി​ക​ൾ​ക്ക് പു​ത്ത​ൻ അ​റി​വു ന​ൽ​കു​ന്ന​താ​യി​രു​ന്നു.

സ്‌​കൂ​ൾ ക​ല​ണ്ട​ർ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വൈ.​എ. റ​ഹീം പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് അ​മീ​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. നി​ഖി​ൽ ഉ​മ്മ​ൻ(​ഹൈ​സ്കൂ​ൾ വി​ഭാ​ഗം), അ​ക്ഷ​യ് ദീ​പ​ക് (പ്രൈ​മ​റി വി​ഭാ​ഗം) എ​ന്നി​വ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത ക​വ​ർ ചി​ത്ര​ങ്ങ​ളാ​ണ് ക​ല​ണ്ട​റു​ക​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സി.​ഇ.​ഒ കെ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ഗു​ബൈ​ബ പ്രി​ൻ​സി​പ്പ​ൽ പ്ര​മോ​ദ് മ​ഹാ​ജ​ൻ, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം ഹ​രി​ലാ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ രാ​ജീ​വ് മാ​ധ​വ​ൻ, ഹെ​ഡ്മി​സ്ട്ര​സ് ശൈ​ല​ജ ര​വി, ഇ.​ടി. പ്ര​കാ​ശ്, അ​നി​ൽ വാ​ര്യ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.ക​ഴി​ഞ്ഞ​ദി​വ​സം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​നും സ​മാ​ന​മാ​യ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags:    
News Summary - Careers in the Army: cunducted Career Guidance class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.