കാർപ്പറ്റുകളിൽ പൊടിപടലങ്ങൾ നിറഞ്ഞാൽ നമുക്കത് അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ശരിയായി ക്ലീനിങ് നടത്തിയില്ലെങ്കിൽ അതിനുള്ള സാധ്യതകൾ ഏറെയാണ്. ഒരു പൊതു നിയമമെന്ന നിലയിൽ, വർഷത്തിൽ ഒരിക്കലെങ്കിലും കാർപ്പറ്റുകൾ വൃത്തിയാക്കുന്നതാണ് നല്ലത്.
ഇത് അതിെൻറ കാലാവധി കൂടുതലായി നിലനിർത്തുകയും, സാധാരണയായി അതിൽ അടിഞ്ഞുകൂടുന്ന അഴുക്ക്, പൊടികൾ എന്നിവ നിയന്ത്രണത്തിലാക്കുകയും ചെയ്യും. പൊതുവെ കഴുകുന്ന രീതി: സ്റ്റെയിനുകളും അഴുക്കും ഒഴിഞ്ഞു പോവുന്ന ഒരു പ്രത്യേക ലായനി ഉപയോഗിച്ച് ടെക്നീഷ്യൻമാർ പരവതാനി പ്രീ-കണ്ടീഷൻ ചെയ്യുന്നു.
പിന്നീട്, ഉയർന്ന മർദത്തിലുള്ള ഹോസ് ഉപയോഗിച്ച്, കാർപ്പറ്റിൽ ചൂടുവെള്ളം തളിക്കുന്നു, ചിലപ്പോൾ 200ഡിഗ്രി അല്ലെങ്കിൽ അതിൽ കൂടുതലും ആയിരിക്കാം അതിെൻറ താപനില. ശേഷം, നിലത്തുകിടക്കുന്ന അഴുക്കും അവശിഷ്ടങ്ങളും കഴുകിക്കളയുന്നതാണ് രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.