റാസല്‍ഖൈമ: സ്ഥാപനത്തിന് നഷ്ടം വരുത്തിയെന്നു കാണിച്ച് സമീപമുള്ള കമ്പനിക്കെതിരെ ഉടമ നല്കിയ പരാതിയില്‍ പരാതിക്കാരന് 45,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് റാക് സിവില്‍ കോടതി. സമീപത്തെ കമ്പനിയിലെ ട്രക്ക് ഡ്രൈവറെ ഒന്നാം പ്രതിയും കമ്പനിയെ രണ്ടാം പ്രതിയുമാക്കിയുമായിരുന്നു പ്രോസിക്യൂഷന് കേസ്. വെള്ളം നിറക്കാന്‍ ടാങ്കറില്‍ വെച്ച ഹോസ് തെന്നിമാറി പരാതിക്കാരന്റെ സ്ഥാപനത്തിലേക്ക് വെള്ളം കയറിയതാണ് കേസിനാസ്പദമായ സംഭവം. സ്ഥാപനത്തിലെ ഇലക്ട്രിക്-ഇലക്ട്രോണിക്-ഫര്‍ണീച്ചര്‍ ഉപകരണങ്ങള്‍ ഉപയോഗശൂന്യമായെന്നും ഭീമമായ നഷ്ടം സംഭവിച്ചെന്നുമായിരുന്നു പരാതി. അന്വേഷണസംഘം ശേഖരിച്ച തെളിവുകളുടെയും കക്ഷികളുടെ വാദപ്രതിവാദങ്ങളും പരിശോധിച്ച കോടതി ട്രക്ക് ഡ്രൈവറും സ്ഥാപനവും 45,000 ദിര്‍ഹം പിഴ ഒടുക്കണമെന്നും കാലതാമസം സംഭവിച്ചാല്‍ വിധി തീയതി മുതല്‍ ആറു ശതമാനം എന്ന നിരക്കില്‍ അധിക തുക നല്‍കണമെന്നും വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.