ദുബൈ: പെരുന്നാൾ, അക്ഷയ തൃതീയ എന്നിവ മുൻനിർത്തി കാഷ് ബാക്ക് ഓഫറുമായി ജോയ് ആലുക്കാസ്. 2500 ദിർഹമിന്റെ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് 50 ദിർഹമിന്റെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും. അതേസമയം, ഡയമണ്ട്, പോൾകി, പേൾ ആഭരണങ്ങളാണ് 2500 ദിർഹമിന് വാങ്ങുന്നതെങ്കിൽ 200 ദിർഹമിന്റെ ഗിഫ്റ്റ് വൗച്ചറാവും ലഭിക്കുക. പത്ത് ശതമാനം മുൻകൂർ തുക നൽകി ആഭരണങ്ങൾ ബുക്ക് ചെയ്ത് സ്വർണ വിലക്കയറ്റത്തിൽനിന്ന് രക്ഷപ്പെടാനുള്ള ഓഫറും ഈ കാലയളവിൽ തുടരും. മേയ് എട്ട് വരെയാണ് ആനുകൂല്യങ്ങൾ. ഉപഭോക്താക്കൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നതിൽ ജോയ് ആലുക്കാസ് എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും ഈദിന്റെയും അക്ഷയ തൃതീയയുടെയും ആഘോഷവേളകൾ കൂടുതൽ ആവേശകരവും സന്തോഷപ്രദവുമാക്കുന്നതിന് ഈ ഓഫറുകൾ ഉപകരിക്കുമെന്നും ജോയ് ആലുക്കാസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. ഈ പരിമിതകാല ഓഫർ ആസ്വദിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.