അബൂദബി: പ്രതിദിനം അനുവദനീയമായതില്‍ കൂടുതല്‍ മത്സ്യം പിടിച്ചതിന് അബൂദബിയിലെ വിനോദ മത്സ്യബന്ധന ബോട്ട് ഉടമക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി അബൂദബി പരിസ്ഥിതി ഏജന്‍സി. അനുവദനീയമായതില്‍ കൂടുതല്‍ മത്സ്യം പിടിക്കുന്ന വിനോദ മത്സ്യബന്ധന ബോട്ടുകള്‍ക്ക് വാണിജ്യ മത്സ്യബന്ധന ലൈസന്‍സ് നിര്‍ബന്ധമാണെന്ന് ഏജന്‍സി വ്യക്തമാക്കി.
ഈ ലൈസന്‍സ് ഇല്ലാതെ നടത്തുന്ന മത്സ്യബന്ധനം പാരിസ്ഥിതിക നിയമലംഘനമാണെന്നും 2000 ദിര്‍ഹം പിഴയും ലഭിക്കുമെന്നും അബൂദബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്നത് ഒരുമാസത്തേക്ക് ബോട്ട് പിടിച്ചുവെക്കുന്നതിനും മൂന്നാം തവണയും നിയമലംഘനം നടത്തിയാല്‍ ബോട്ടിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അബൂദബിയുടെ സമുദ്ര വിഭവങ്ങള്‍ സുസ്ഥിരമാക്കുന്നതിനും അത് ഭാവിതലമുറക്ക് പ്രാപ്യമായി നിലനില്‍ക്കുമെന്ന് ഉറപ്പാക്കാനുമാണ് നിയന്ത്രണങ്ങളിലൂടെ അബൂദബി പരിസ്ഥിതി ഏജന്‍സി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.