അബൂദബി: സി.ബി.എസ്.ഇ 12ാം ക്ലാസ് (ടേം 1), പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ക്ക് യു.എ.ഇയില്‍ തുടക്കമായി. 12ാം ക്ലാസിന് വ്യാഴാഴ്ച നടക്കുന്ന മാര്‍ക്കറ്റിങ് പരീക്ഷക്ക് കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഓണ്‍ട്രപ്രണര്‍ഷിപ് പരീക്ഷ യു.എ.ഇയില്‍നിന്ന് വളരെ കുറച്ച് വിദ്യാര്‍ഥികളെ എഴുതിയിരുന്നുള്ളൂ. ഇത് ആദ്യമായിട്ടാണ് സി.ബി.എസ്.ഇ പരീക്ഷകള്‍ രണ്ടു ടേമുകളിലായി നടത്തുന്നത്. വിവിധ എമിറേറ്റുകളിലെ 90ഓളം സി.ബി.എസ്.ഇ സ്കൂളുകളിലാണ് പരീക്ഷ നടന്നുവരുന്നത്. പത്താംതരം പരീക്ഷ പെയിൻറിങ് വിഷയത്തോടെയാണ് ആരംഭിച്ചത്. സിലബസ് ഇരുഭാഗങ്ങളാക്കി തിരിച്ച് രണ്ട് ടേമുകളിലായി പരീക്ഷ നടത്തുന്നത് കൂടുതല്‍ മാര്‍ക്ക് നേടാന്‍ ഉപകരിക്കുമെന്നാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഭിപ്രായം. സി.ബി.എസ്.ഇ യു.എ.ഇ റീജനല്‍ ഡയറക്ടര്‍ വൈ.കെ. യാദവ്, പരീക്ഷ കണ്ട്രോളര് ഡോ. സന്യം ഭരധ്വാജ് തുടങ്ങിയവരാണ് പരീക്ഷ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിവിധ എമിറേറ്റുകളിലെ സിറ്റി കോഓഡിനേറ്റര്‍മാരായ നീരജ് ഭാര്‍ഗവ (അബൂദബി), ബാല റെഡ്ഡി അമ്പാട്ടി (അജ്മാന്), സഞ്ജയ് കുമാര്‍ ജോളി (ദുബൈ), പ്രമോദ് മഹാജന് (ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ) എന്നിവരാണ് പരീക്ഷക്ക് മേല്‍നോട്ടംവഹിക്കുന്നത്.
യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അനുമതിയോടെയാണ് പരീക്ഷ നടത്തുന്നത്. യു.എ.ഇ ദേശീയദിന, ശൈത്യകാല അവധി ദിവസങ്ങളില്‍ നടത്തേണ്ടിവരുന്ന പരീക്ഷകള്‍ക്ക് പൂര്‍ണ പിന്തുണ നല്കിയ വിദ്യാഭ്യാസമന്ത്രാലയം അധികൃതര്‍ക്ക് സി.ബി.എസ്.ഇ യു.എ.ഇ ചാപ്റ്റര്‍ കണ്‍വീനര്‍ ഡോ. ബി.ആര്. നസ്രീന് ബാനു നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.