ഫിദ റഷീദ്​ 

സി.ബി.എസ്​.ഇ : യു.എ.ഇയിലെ സ്​കൂളുകൾക്ക്​ മികച്ച ജയം

ദുബൈ: സി.ബി.എസ്​.ഇ പത്താംക്ലാസ്​ മൂല്യനിർണയ ഫലം പുറത്തുവന്നപ്പോൾ യു.എ.ഇയിലെ സ്​കൂളുകൾ മികച്ച വിജയം നേടി.കോവിഡ്​ മൂലം പരീക്ഷ റദ്ദാക്കിയതിനാൽ ആശങ്കയിലായിരുന്ന വിദ്യാർഥികൾക്ക്​ ആശ്വാസം പകരുന്നതായിരുന്നു ഫലം. പ്രീ ബോർഡ്​ പരീക്ഷ, യൂനിറ്റ്​ പരീക്ഷ, അർധവാർഷിക പരീക്ഷ, ഇ​േൻറണൽ അസെസ്​മെൻറ്​ എന്നിവ വിലയിരുത്തിയാണ്​ ഫലം പ്രഖ്യാപിച്ചത്​.

99.6 ശതമാനം മാർക്കുമായി ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്​കൂൾ വിദ്യാർഥി ഫിദ റഷീദാണ്​ ഏറ്റവും മുന്നിലെത്തിയത്​. 600ൽ 598 മാർക്കാണ്​ ഫിദ നേടിയത്​. ചാവക്കാട്​ സ്വദേശിയും അൽ അൻസാരി എക്​സ്​ചേഞ്ച്​ മാനേജറുമായ ടി.പി. റഷീദി​െൻറയും ഫാർമസിസ്​റ്റ്​ ഷാനി മൊഹിയദ്ദീ​െൻറയും മകളാണ്​. ദുബൈ കറാമയിലാണ്​ താമസം.

മൂല്യനിർണയത്തിൽ യു.എ.ഇയിലെ ഭൂരിപക്ഷം സ്​കൂളുകളും നൂറുമേനി സ്വന്തമാക്കി. കോവിഡ്​ മൂലം പരീക്ഷ നടക്കുമോ എന്ന ആശങ്ക അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും കടുത്ത സമ്മർദത്തിലാക്കിയിരുന്നു. പരീക്ഷയിൽ അനിശ്ചിതാവസ്ഥ തുടർന്നതോടെ കുട്ടികളെ നാട്ടിലേക്കയക്കാൻ കഴിയാതെ രക്ഷിതാക്കൾ കുടുങ്ങി.ഇതോടെ വിസ കാലാവധി പോലും നീട്ടിയെടുക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. അതിനാൽ തന്നെ, പരീക്ഷ റദ്ദാക്കിയ വാർത്ത ആശങ്കയെക്കാൾ കൂടുതൽ ആശ്വാസമാണ്​ രക്ഷിതാക്കൾക്ക്​ നൽകിയത്​. എന്നാൽ, മൂല്യനിർണയ രീതിയിൽ ചെറിയ ആശങ്ക ഉണ്ടായിരുന്നു.

വിദ്യാർഥികൾ ​അത്ര ഗൗരവമില്ലാതെ എഴുതിയ ആദ്യ ടേമുകളിലെ ഫലങ്ങൾ വിലയിരുത്തു​േമ്പാൾ പ്രതീക്ഷിച്ചതിനെക്കാൾ മാർക്ക്​ കുറയുമോ എന്ന ഭയമായിരുന്നു രക്ഷിതാക്കൾക്ക്​. എന്നാൽ, ഫലം പുറത്തുവന്നപ്പോൾ ഭൂരിപക്ഷം രക്ഷിതാക്കളും സന്തോഷത്തിലാണ്​.

Tags:    
News Summary - CBSE: Great win for schools in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.