പാസ്​ മാർക്ക്​ നിബന്ധനമാറ്റം:  സി.ബി.എസ്​.ഇ വിദ്യാർഥികൾക്ക്​ ആശ്വാസം

അൽ​െഎൻ: സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷയിൽ വിജയിക്കാൻ എഴുത്ത്​ പരീക്ഷക്കും ഇ​േൻറണൽ പരീക്ഷക്കും കൂടി 33 ശതമാനം മാർക്ക്​ മതിയെന്ന സി.ബി.എസ്​.ഇയുടെ ഉത്തരവ്​ വിദ്യാർഥികൾക്ക്​ ഏറെ ആശ്വാസമാകും. ഗൾഫ്​ രാജ്യങ്ങളിൽ കൂടുതൽ വിദ്യാർഥികളും സി.ബി.എസ്​.ഇ സിലബസാണ്​ പഠിക്കുന്നത്​ എന്നതിനാൽ മേഖലയിലെ വിജയശതമാനം വർധിക്കാനും ഇൗ നടപടി കാരണമാകും.

ഏഴ്​ വർഷങ്ങൾക്ക്​ ശേഷം 2017^18 അക്കാദമിക സെഷനിലാണ്​ പത്താം ക്ലാസ്​ ബോർഡ്​ പരീക്ഷ നിർബന്ധമാക്കി സി.ബി.എസ്​.ഇ ഉത്തരവിട്ടത്​. 2017 ജനുവരി 30നായിരുന്നു ഇതു സംബന്ധിച്ച സർക്കുലർ. എന്നാൽ, ഏഴ്​ വർഷം മുമ്പ്​ പത്താം ക്ലാസ്​ ബോർഡ്​ പരീക്ഷ നിർബന്ധമായിരുന്നപ്പോൾ ഉണ്ടായിരുന്ന നിബന്ധനയിൽ മാറ്റം വരുത്തി വിജയിക്കാൻ എഴുത്ത്​ പരീക്ഷയിലും ഇ​േൻറണൽ പരീക്ഷയിലും 33 ശതമാനം മാർക്ക്​ വെവ്വേറെനേടണമെന്ന മാനദണ്ഡം സ്വീകരിച്ചു. ഇൗ നിബന്ധനയാണ്​ ഇപ്പോൾ സി.ബി.എസ്​.ഇ പിൻവലിച്ചത്​. ഇതു സംബന്ധിച്ച സർക്കുലർ കഴിഞ്ഞ ദിവസം ഗൾഫ്​ മേഖലയിലെ സ്​കൂളുകളിൽ ലഭിച്ചു. ഇൗ അധ്യയന സെഷനിലേക്ക്​ മാത്രമാണ്​ ഇൗ ഉത്തരവ്​ ബാധകമെന്ന്​ സർക്കുലറിൽ വ്യക്​തമാക്കിയിട്ടുണ്ട്​.

ഇതോടെ ഇൗ വർഷത്തെ പരീക്ഷയിൽ ആകെ 33 ശതമാനം മാർക്ക്​ നേടിയ വിദ്യാർഥിക്ക്​ വിജയിക്കാനാകും. 100 മാർക്കി​​​െൻറ പരീക്ഷയിൽ 80 മാർക്ക്​ എഴുത്ത്​ പരീക്ഷക്കും 20 മാർക്ക്​ ഇ​േൻറണൽ പരീക്ഷക്കുമാണ്​. എന്നാൽ, വൊക്കേഷണൽ വിഷയങ്ങളിൽ 50 മാർക്കിന്​ ഇ​േൻറണൽ പരീക്ഷയും 50 മാർക്കിന്​ എഴുത്ത്​ പരീക്ഷയും ആയതിനാൽ രണ്ടിനും വെവ്വേറെ 33 ശതമാനം മാർക്ക്​ ലഭിക്കണം. ഒാരോ ടേമിലേക്കുള്ള പാഠഭാഗങ്ങൾ പഠിച്ച്​ പരീക്ഷ എഴുതുന്നത്​ ശീലമാക്കിയ ഗൾഫ്​ രാജ്യങ്ങളിലെ വിദ്യാർഥികൾക്ക്​ ഒരു വർഷത്തെ മുഴുവൻ പാഠഭാഗങ്ങളും വാർഷിക പരീക്ഷക്ക്​ വേണ്ടി പഠിക്കുക എന്നതും അതോടൊപ്പം ഇ​േൻറണൽ പരീക്ഷക്കും എഴുത്ത്​ പരീക്ഷക്കും വെവ്വേറെ 33 ശതമാനം പാസ്​ മാർക്ക്​ വേണമെന്നതും പ്രയാസകരമായിരുന്നു.

അതിനാൽ സി.ബി.എസ്​.ഇയുടെ പുതിയ തീരുമാനം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാകുമെന്ന്​ ഒയാസിസ്​ ഇൻറർനാഷനൽ സ്​കൂൾ പ്രിൻസിപ്പൽ സി.കെ.എ. മനാഫ്​ പറഞ്ഞു. പുതിയ തീരുമാനത്തിൽ വിദ്യാർഥികളും ഏറെ സന്തോഷത്തിലാണ്​. 2009ലാണ്​ ഇന്ത്യൻ മാനവ വിഭവശേഷി മന്ത്രാലയം സി.ബി.എസ്​.ഇ സ്​കൂളുകളിൽ പത്താം ക്ലാസ്​ പരീക്ഷ നിർബന്ധമല്ലെന്ന ഉത്തരവ്​ ഇറക്കിയത്​. ഇത്​ വിദ്യാർഥികളുടെ പഠന നിലവാരത്തെ പ്രതികൂലമായി ബാധിച്ചു എന്ന വിലയിരുത്തലി​​​െൻറ അടിസ്​ഥാനത്തിൽ കൂടിയാണ്​ പരീക്ഷ പുനഃസ്​ഥാപിച്ചത്​.

Tags:    
News Summary - cbse-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.