ജോ​ണ്ടി റോ​ഡ്​​സ്, പൂ​ജ മ​ഖീ​ജ, അ​ർ​ഫീ​ൻ ഖാ​ൻ, സാ​നി​ധ്യ തു​ൾ​സി​ന​ന്ദ​ൻ

‘ബോ​സ​സ് ഡേ ​ഔ​ട്ടു’​മാ​യി കൈ​കോ​ർ​ത്ത് യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്​ കൂ​ട്ടാ​യ്മ​ക​ൾ

ദു​ബൈ: ബി​സി​ന​സ്​ മു​ന്നേ​റ്റം​ സ്വ​പ്നം കാ​ണു​ന്ന​വ​ർ​ക്ക്​ പ്ര​ചോ​ദ​ന​വും നേ​തൃ​മി​ക​വും പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ന്​ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ദു​ബൈ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ബോ​സ​സ് ഡേ ​ഔ​ട്ടു’​മാ​യി കൈ​കോ​ർ​ത്ത് പ്ര​വാ​സ​ലോ​ക​ത്തെ പ്ര​മു​ഖ ബി​സി​ന​സ്​ കൂ​ട്ടാ​യ്മ​ക​ൾ.

യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ ബി​സി​ന​സു​കാ​രു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ ഐ.​ബി.​പി.​സി, മ​ഹാ​രാ​ഷ്ട്ര​ക്കാ​രാ​യ ബി​സി​ന​സു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ജി.​എം.​ബി.​എ​ഫ്​(​ഗ്ലോ​ബ​ൽ), ത​മി​ഴ്​ ബി​സി​ന​സു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ടി.​ഇ.​പി.​എ-​ടീം എ​ന്‍റ​ർ​പ്ര​ണേ​സ് ​എ​ന്നി​വ പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച് ഗ​ൾ​ഫ് മാ​ധ്യ​മ​വു​മാ​യി ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

ഇ​രു കൂ​ട്ടാ​യ്മ​ക​ളി​ലെ​യും അം​ഗ​ങ്ങ​ളെ ‘ബോ​സ​സ് ഡേ ​ഔ​ട്ടി’​ൽ പ​​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നാ​ണ്​ ധാ​ര​ണ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി​യി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത വ്യ​ക്തി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ൽ ബി​സി​ന​സ്​ കൂ​ട്ടാ​യ്മ​ക​ൾ സ​ഹ​ക​രി​ക്കും. സെ​പ്​​റ്റം​ബ​ർ 25 ബു​ധ​നാ​ഴ്ച ദു​ബൈ പാം ​ജു​മൈ​റ​യി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലാ​യ വാ​ൾ​ഡോ​ഫ്​ അ​സ്​​റ്റോ​റി​യ​യി​ലാ​ണ് ‘ബോ​സ​സ് ഡേ ​ഔ​ട്ട്’ അ​ര​ങ്ങേ​റു​ന്ന​ത്.

ഇ​തി​ഹാ​സ ക്രി​ക്ക​റ്റ്​ താ​ര​വും ലോ​ക​പ്ര​ശ​സ്ത പ്ര​ചോ​ദ​ക പ്ര​ഭാ​ഷ​ക​നു​മാ​യ ജോ​ണ്ടി റോ​ഡ്​​സ്, സെ​ലി​ബ്രി​റ്റി മെ​ന്‍റ​ർ അ​ർ​ഫീ​ൻ ഖാ​ൻ, എ​ഴു​ത്തു​കാ​രി​യും സം​രം​ഭ​ക​യു​മാ​യ പൂ​ജ മ​ഖീ​ജ, എ.​ഐ ക​ണ്ട​ന്‍റ്​ വി​ദ​ഗ്​​ധ​നാ​യ സാ​നി​ധ്യ തു​ൾ​സി​ന​ന്ദ​ൻ എ​ന്നി​വ​ർ ന​യി​ക്കു​ന്ന സെ​ഷ​ന​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ‘ബോ​സ​സ് ഡേ ​ഔ​ട്ട്’ ദു​ബൈ​യി​ലെ ബി​സി​ന​സ്-​മാ​നേ​ജ്‌​മെ​ന്റ് മേ​ഖ​ല​ക​ളി​ലെ പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്ക് പു​തു​വ​ഴി​കാ​ട്ടി​യാ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പു​​തു​​ത​​ല​​മു​​റ സം​​രം​​ഭ​​ക​​ർ, സ്റ്റാ​​ർ​​ട്ട​​പ്​ ടീം ​​അം​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ​ക്കും ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ്​ പ​രി​പാ​ടി ഒ​രു​ക്കു​ന്ന​ത്. ബി​​സി​​ന​​സ്​ മേ​​ഖ​​ല​​യി​​ലേ​​ക്ക്​ പു​​തു​​താ​​യി കാ​​ലെ​​ടു​​ത്തു​​വെ​​ക്കു​​ന്ന​​വ​​ർ​​ക്കും ബി​​സി​​ന​​സ്​ മെ​​ച്ച​​പ്പെ​​ടു​​ത്താ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്കും സ്വ​​യം മു​​ന്നേ​​റാ​​ൻ താ​​ൽ​​പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്കും പ​രി​പാ​ടി ​ഉ​പ​​കാ​​ര​​പ്പെ​​ടും.

സീ​റ്റു​ക​ളു​ടെ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ 0555129847, 042521071 എ​ന്നീ ന​മ്പ​റു​ക​ളി​ലും cok@gulfmadhyamam.net എ​ന്ന ഇ-​മെ​യി​ലി​ലും ബ​ന്ധ​പ്പെ​ടാം. ക്യൂ ​ടി​ക്ക​റ്റ്​​സി​ലും പ്ര​വേ​ശ​ന ടി​ക്ക​റ്റ്​ ല​ഭ്യ​മാ​ണ്.

Tags:    
News Summary - UAEs leading business association joins hands with Bosses Day Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.