ഫുജൈറ: സെപ്റ്റംബർ ഒന്നു മുതൽ രണ്ടു മാസക്കാലത്തേക്ക് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന പ്രവാസികൾക്ക് സഹായകരമായി കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ ഈസ്റ്റ് കോസ്റ്റ് മേഖലയിൽ ഹെൽപ് ഡെസ്ക് രൂപവത്കരിച്ചു.
പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഹെൽപ് ഡെസ്കിൽനിന്ന് നിർദേശങ്ങളും സേവനവും തേടാവുന്നതാണന്ന് സൈമൻ സാമുവേൽ, ലെനിൽ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ, പ്രസിഡന്റ് ബൈജു രാഘവൻ എന്നിവർ അറിയിച്ചു.
പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ പ്രവാസികൾക്കിടയിൽ അധികൃതരുടെ സഹായത്തോടെ കൈരളി ബോധവത്കരണം നടത്തും. പൊതുമാപ്പ് സേവനം ആവശ്യമായ എല്ലാ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കൈരളി ഭാരവാഹികൾ അഭ്യർഥിച്ചു.
ഹെൽപ് ഡെസ്ക് നമ്പർ: ഫുജൈറ: ഉമ്മർ ചോലയ്ക്കൽ 056224522, അഷ്റഫ് പിലാക്കൽ 0544792559 അബ്ദുൽ ഹഖ് 0566068833. ദിബ്ബ: റാഷിദ് 0524486872, അബ്ദുൽ ഖാദർ, 0557418544. ഖൊർഫക്കാൻ: ഹഫീസ് 0555733246. കൽബ: പ്രിൻസ് 0557915411.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.