അബൂദബിയില്‍ ആഘോഷ ദിനങ്ങള്‍

ശൈത്യകാലം ആഘോഷമാക്കാന്‍ വിവിധ ഉല്ലാസ പരിപാടികളുമായി അബൂദബി. വരും ദിവസങ്ങളില്‍ വിവിധ പരിപാടികളാണ് എമിറേറ്റില്‍ അരങ്ങേറുന്നത്. പ്രമുഖ മജീഷ്യന്‍റെ പ്രകടനം അടക്കം കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള ഒട്ടേറെ പരിപാടികള്‍ക്ക് അബൂദബി ഇന്നും നാളെയും വേദിയാകും. ഇതിനു പുറമേ ആഴ്ചാന്ത്യങ്ങളിലും മറ്റുമായി നടക്കുന്ന മറ്റു പരിപാടികളും അബൂദബിയിലെ ജനജീവിതം ഉല്ലാസഭരിതമാക്കും. അബൂദബി ഗ്രാന്‍ഡ് ഫെസ്റ്റിവലില്‍ സംഗീത നിശ അവതരിപ്പിക്കും.

ഞായറാഴ്ച വരെ യാസ് ബേ വാട്ടര്‍ഫ്രണ്ടില്‍ ജാസ് ബൈ ദ ബേ എന്ന പേരില്‍ സംഗീതപരിപാടി നടന്നുവരുന്നുണ്ട്. നവംബര്‍ 27 വരെ ആഴ്ചാന്ത്യങ്ങളില്‍ ജാസ് ബേ തുടരും. അബൂദബിയിലെ പഴക്കമേറിയതും വലുതുമായ ഉമ്മുല്‍ ഇമാറാത്ത് മാര്‍ക്കറ്റില്‍ പാര്‍ക്ക് മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനവും പുനരാരംഭിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് നാലുമുതല്‍ 11 വരെയാവും പാര്‍ക്ക് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. കരകൗശലവസ്തുക്കള്‍ മുതല്‍ പുത്തന്‍ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ വരെ ഇവിടെ ലഭിക്കും.

ഖലീഫ സിറ്റിയിലെ ഖലീഫ ചത്വരത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ അബൂദബി മൊമന്‍റ്സും തിരികെയെത്തിയിട്ടുണ്ട്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദപരിപാടികളും സംഗീതപരിപാടികളുമൊക്കെ ഇവിടെ അരങ്ങേറും.ഇതിനു പുറമേ ഡിസംബര്‍ അഞ്ച് വരെ അബൂദബിയിലുടനീളം രുചി വൈവിധ്യങ്ങളൊരുക്കി കഫേകളും റെസ്‌റ്റോറന്‍റും സജീവമാകും

Tags:    
News Summary - Celebrations in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.