ദുബൈ: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ പേരിൽ ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവ പുരസ്കാരം മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും ലോക്സഭ അംഗവുമായ ഇ.ടി. മുഹമ്മദ് ബഷീറിന് ദുബൈയിൽ വെച്ച് സമ്മാനിക്കാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ കോഴിക്കോട് ജില്ല കെ.എം.സി.സി പ്രസിഡന്റ് ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന സീനിയർ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ. ഇബ്രാഹിം, എൻ.കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു. ഡോ. സി.പി. ബാവ ഹാജി (ചെയർ.), എം.സി. വടകര, സി.കെ. സുബൈർ, ടി.ടി. ഇസ്മായിൽ എന്നിവരടങ്ങിയതാണ് അവാർഡ് ജൂറി. ജില്ല പ്രവർത്തക സമിതി യോഗത്തിൽ ട്രഷറർ നജീബ് തച്ചംപൊയിൽ കണക്കവതരിപ്പിച്ചു. സീനിയർ വൈസ് പ്രസിഡന്റ് നാസർ മുല്ലക്കൽ, ജില്ല ഭാരവാഹികളായ ഹംസ കാവിൽ, തെക്കയിൽ മുഹമ്മദ്, മുഹമ്മദ് മൂഴിക്കൽ, വി.കെ.കെ. റിയാസ്, അഹമ്മദ് ബിച്ചി, ഇസ്മായിൽ ചെരുപ്പേരി, റാഷിദ് കിഴക്കയിൽ, വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധാനം ചെയ്ത് ജലീൽ മഷ്ഹൂർ തങ്ങൾ, എം. റിഷാദ്, കെ.സി. സിദ്ദീഖ്, മജീദ് കുയ്യോടി, യു.പി. സിദ്ദീഖ്, സി.വി.എ. ലത്തീഫ്, ഷമീർ മലയമ്മ, അസീസ് കുന്നത്ത്, സറീജ് ചീക്കിലോട്, ഗഫൂർ പാലോളി, ജസീൽ കായണ്ണ, അസീസ് മേലടി, ടി.എൻ. അഷ്റഫ്, നിഷാദ് പയ്യോളി, എ.പി. റാഫി, ഷഫീഖ് അടിവാരം, ടി.ടി. മുനീർ, ജംഷിദ് അത്തോളി, സലാം എലത്തൂർ, റഷീദ് കൊടുവള്ളി, ഹക്കീം മാങ്കാവ്, മജീദ് പെരുമണ്ണ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ജില്ല കമ്മിറ്റി നടത്തിവരുന്ന പ്രതിമാസ തകാഫുൽ പെൻഷൻ വിതരണം വിപുലീകരിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചു. മാസത്തിൽ 1000 രൂപ വീതം 110 കുടുംബങ്ങൾക്ക് നാട്ടിൽ വിതരണം ചെയ്യുന്ന പദ്ധതിയാണ് തകാഫുൽ പെൻഷൻ. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലാണ് ഈ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.