ദുബൈ: യു.എ.ഇ ചാലാട് മഹൽ കൂട്ടായ്മയുടെ നാലാമത് ജനറൽ ബോഡി യോഗം 'സ്നേഹസ്പർശം 2022 സീസൺ 4' കെ. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എ.വി. സാബിത് അധ്യക്ഷത വഹിച്ചു. സുനീത് എം.കെ.പി സ്വാഗതം പറഞ്ഞു. സി.എച്ച്. നാസർ, അഹ്സാബ്, കെ.പി. ഇല്യാസ്, മുൻ സെക്രട്ടറി എ.വി. ഷഹീർ, കെ.വി. ഫസൽ, തസ്ലം, കെ.എം. ശാദുലി, എം.കെ. സവാദ് എന്നിവർ സംസാരിച്ചു. സി.വി. റുഫൈസ് പ്രാർഥന നിർവഹിച്ചു.
കോവിഡിന്‍റെ തുടക്കക്കാലത്ത് കൂട്ടായ്മയുടെ സന്നദ്ധപ്രവർത്തനങ്ങളിൽ ഭാഗമായ ഷബീർ ചിറ്റാരിക്കാൽ, സി.വി. റൗഫ്, കെ.വി. മുനീർ, കെ.എം. അസ്‌ലം എന്നിവരെ ആദരിച്ചു.
പുതിയ ഭാരവാഹികൾ: ഇല്യാസ് (പ്രസി.), എൽ.വി. റംഷാദ് (സെക്ര.), തസ്‌ലം (ട്രഷ.), എ.വി. സാബിത്, സി.എച്ച്. നാസർ, കെ. സിദ്ദീഖ്, ആഷിക് ലാമ്പേത് (ഉപദേശക സമിതി), എം.കെ.പി. സുനീത്, കെ.പി. മഷൂദ്, കെ.വി.ടി. അഹ്സാബ് (വൈ. പ്രസി.), എം.കെ.പി. ഷാഹിദ്, കെ.പി. റജുൽ, ബി.കെ. മുനീർ (ജോ. സെക്ര.). പുതിയ കമ്മിറ്റിയുടെ ആദ്യ പരിപാടിയായി റമദാനിൽ സമൂഹ നോമ്പുതുറ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.