അബൂദബി: മലയാളി സമാജം പ്രവർത്തകർ ചന്ദ്രയാൻ-മൂന്നിന്റെ വിജയം പങ്കുവെക്കാൻ ഒത്തുകൂടി.
ഇന്ത്യയുടെ അഭിമാനം ലോക രാജ്യങ്ങൾക്കു മുന്നിൽ ചന്ദ്രനോളം ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞന്മാരെ യോഗം അഭിനന്ദിച്ചു. 140 കോടി ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ചന്ദ്രയാൻ-3 പേടകം ചന്ദ്രന്റെ മണ്ണിൽ കാലുകുത്തിയത് ഓരോ ഇന്ത്യക്കാരന്റെയും അഭിമാന നിമിഷമാണെന്ന് സമാജം ജനറൽ സെക്രട്ടറി എം.യു. ഇർഷാദ് അഭിപ്രായപ്പെട്ടു.
വിജയാഘോഷഭാഗമായി പായസവിതരണവും നടന്നു.സമാജം ആക്ടിങ് ട്രഷറർ റഷീദ് കാഞ്ഞിരത്തിൽ, ജോയന്റ് സെക്രട്ടറി മനു കൈനകരി, കലാവിഭാഗം സെക്രട്ടറി ബിജു വാര്യർ, കായികവിഭാഗം സെക്രട്ടറി ഗോപകുമാർ, വനിത കമ്മിറ്റി അംഗങ്ങളായ രാജലക്ഷ്മി, സൂര്യ അഷർലാൽ, വളന്റിയർ കൺവീനർമാരായ അഭിലാഷ്, സാജൻ, ഷാജികുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.