ഷാർജ: പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിെൻറ സാമൂഹിക അകലം പാലിച്ചുള്ള ഇടനാഴിയിൽ ഒരു പോപ്പ് ഗാനത്തിെൻറ രസകരമായ സ്പന്ദനങ്ങൾ കേൾക്കുകയാണെങ്കിൽ തിരിഞ്ഞുനോക്കുക... വാംദ (ഫ്ലാഷ്), ഖലം (പെൻ), നോക്ത (ഡോട്ട്), ഷുവാ (ബീം) എന്നീ നാലു രൂപങ്ങൾ വായനോത്സവത്തിെൻറ മഹിമകൾ ഉയർത്തി ചിരിച്ചുകൊണ്ട് മാർച്ചു നടത്തുന്നത് കാണാം. ഇവരുടെ അടുത്തു പോയി സാമൂഹിക അകലം തെറ്റിച്ച് സെൽഫി എടുക്കാൻ ശ്രമിച്ചാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ പറയും. ഷാർജ വായനോത്സവത്തിെൻറ ആകർഷണങ്ങളാണ് ഈ കഥാപാത്രങ്ങൾ.
പിങ്ക് വസ്ത്രം ധരിച്ച വാംദ രാജകുമാരി കിരീടം ധരിച്ചാണ് കൊച്ചുകുട്ടികളോട് സംസാരിക്കുന്നത്. ഷുവക്ക് ആഴത്തിലുള്ള നീല നിറത്തിലുള്ള തൊപ്പിയുണ്ട്. ഖലം ഒരു പുസ്തകം കൈവശം െവച്ചിട്ടുണ്ട്. മനോഹരമായ ചെറിയ ബാഗുമായാണ് നോക്തയുടെ നടപ്പ്. ഹാളുകളിലും വരാന്തകളിലും മൊബൈൽ ഷോകൾ നടത്താനും കുട്ടികളെയും മുതിർന്നവരെയും രസിപ്പിക്കുന്നതിനും ഓരോ ദിവസവും കഥാപാത്രങ്ങൾ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.