ദുബൈ: ഒറ്റ തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ക്ക് ദുബൈയില്‍ നിരോധം ഏര്‍പ്പെടുത്തി. ഇത്തരം ചാര്‍ജറുകളുടെ ഉപയോഗം പരിസ്ഥിതിക്ക് ദോഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭയുടെ നടപടി.
നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്തയാണ് ഉത്തരവിറക്കിയത്. ഒരിക്കല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് വലിച്ചെറിയുന്ന ഇത്തരം ചാര്‍ജറുകളുടെ ഉപയോഗം ഇലക്ട്രോണിക് മാലിന്യം വര്‍ധിക്കാനും അതുവഴി പരിസ്ഥിതിക്ക് ദോഷമാകാനും വഴിവെക്കും. ഇവ ഉപഭോക്താക്കള്‍ക്കും ലാഭകരമല്ലെന്ന് നഗരസഭ ആരോഗ്യവിഭാഗം ഡയറക്ടര്‍ എഞ്ചിനീയറ്‍ റെദ സല്‍മാന്‍ പറഞ്ഞു.
സാമ്പത്തികമായും പാരിസ്ഥിതികമായും ബാധ്യതയാണ്. ഒരിക്കല്‍ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്നതും റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയാത്തതുമായ മൊബൈല്‍ ചാര്‍ജറുകള്‍ വില്‍ക്കരുതെന്നും, ഇറക്കുമതി ചെയ്തവ അതത് രാജ്യത്തേക്ക് തിരിച്ചയക്കണമെന്നും മുനിസിപ്പാലിറ്റി സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും നഗരസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.