ദുബൈ: യു.എ.ഇയിലെ പാവപ്പെട്ട അർബുദ രോഗികൾക്ക് സൗജന്യമായി ഉംറ നിർവഹിക്കാൻ അവസരമൊരുക്കി ജീവകാരുണ്യ സംഘടന. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രന്റ്സ് ഓഫ് കാൻസർ പേഷ്യന്റ്സ് ആണ് ഷാർജ ചാരിറ്റി ഇന്‍റർനാഷനലുമായി സഹകരിച്ച് അർബുദ ബാധിതരായ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും നാലു ദിവസത്തെ സൗജന്യ ഉംറ പാക്കേജ് സംഘടിപ്പിച്ചത്. എല്ലാ വർഷവും ഇത്തരത്തിൽ രോഗികളായവർക്ക് സംഘടന ഉംറക്ക് അവസരമൊരുക്കാറുണ്ടെന്ന് ഫ്രന്റ്സ് ഓഫ് കൻസർ പേഷ്യന്റ്സ് ഡയറക്ടർ ഐഷ അൽ മുല്ല പറഞ്ഞു. രോഗികൾക്ക് ആത്മീയമായ പ്രതീക്ഷ പകരുകയെന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ചികിത്സക്കായി പ്രയാസം അനുവഭിക്കുന്ന അർബുദ രോഗികളെ സഹായിക്കാൻ താൽപര്യമുള്ള ജീവകാരുണ്യ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്ന് സംഭാവനകൾ സ്വാഗതം ചെയ്യുന്നതായും ഐശ അൽ മുല്ല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.