ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷെൻറ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ തുടങ്ങി. അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൻ ഉദ്ഘാടനം നിർവഹിച്ചു. ആദ്യഘട്ടത്തിൽ അഞ്ച് വിമാനങ്ങൾക്കാണ് അനുമതി ലഭിച്ചത്. കൂടൂതൽ വിമാനം ചാർട്ട് ചെയ്യന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഐ.എ.എസിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, ആക്ടിങ് ട്രഷറർ ഷാജി ജോൺ, വൈസ് പ്രസിഡൻറ് അഡ്വ. വൈ.എ. റഹിം, സെക്രട്ടറി ശ്രീനാഥ്, മനേജിങ് കമ്മിറ്റി അംഗങ്ങൾ, കോഓഡിനേഷൻ ചെയർമാൻ നിസാർ തളങ്കര, കൺവീനർ ഷിബു ജോൺ തുടങ്ങിയർ പങ്കെടുത്തു. രജിസ്റ്റർ ചെയ്യുന്നതിനായി ഷാർജ ഇന്ത്യൻ അസോസിയേഷെൻറ വെബ്സൈറ്റ് സന്ദർശിക്കുകയോ 065610845 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.