അബൂദബി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയുടെ അബൂദബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന 34ാമത് അന്താരാഷ്ട്ര സെമിനാര്‍ ഫെബ്രുവരി നാലിന് തുടങ്ങും. സാമ്പത്തിക, ആരോഗ്യ, നിക്ഷേപ, കായിക, മാധ്യമ, സാഹിത്യ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. ദ്വിദിന സെമിനാറില്‍ മോട്ടിവേഷനല്‍ സ്പീക്കര്‍മാരും പ്രശസ്തരായ എഴുത്തുകാരും സംരംഭകരും സംസാരിക്കും. കോവിഡാനന്തര സാഹചര്യത്തിൽ ഉചിതമായ ആശയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ചാപ്റ്റര്‍ ചെയര്മാന് സി.എ. ജോണ്‍ ജോര്‍ജ് പറഞ്ഞു. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
ധനമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഹാജി അല്‍ ഖൂരി, ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ ചെയര്‍മാനും എം.ഡിയുമായ എം.എ. യൂസുഫലി, ആസ്റ്റര്‍ ഡി.എം ഹെൽത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പന്, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്മാൻ ഡോ. ഷംഷീര്‍ വയലില്‍ തുടങ്ങിയവരാണ് ചടങ്ങില്‍ സംബന്ധിക്കുക. 800 പ്രതിനിധികളെയാണ് സെമിനാറില്‍ പ്രതീക്ഷിക്കുന്നതെന്ന് സി.എ. ജോണ്‍ ജോര്‍ജ് അറിയിച്ചു. അബൂദബി ഫെയര്‍മോണ്ട് ബാബ് അല്‍ ബഹറിലാണ് സെമിനാര്‍. നോവലിസ്റ്റ് ചേതന്‍ ഭഗവത് സെമിനാറില്‍ പങ്കെടുക്കുമെന്ന് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് സി.എ കൃഷ്ണന് പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടൻറുമാരായ അജയ് സിഘ്വി, ഷഫീഖ് നീലായി, അനു തോമസ്, രാജേഷ് റെഡ്ഡി, സുമ രാജേഷ്, മുഹമ്മദ് ഷഫീഖ്, രമേഷ് ഡേവ്, അങ്കിത് കോതാരി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.