കുറഞ്ഞ നിരക്കിൽ പ്രസവം; മടങ്ങാൻ കഴിയാത്ത പ്രവാസികൾക്ക് ആസ്​റ്ററി​െൻറ​ കൈത്താങ്ങ്​

ദുബൈ: ഇന്ത്യയിലെ കോവിഡ്​ വ്യാപനവും യാത്രാവിലക്കും മൂലം പ്രസവം യു.എ.ഇയിലാക്കുകയാണ്​ നല്ലൊരു ശതമാനം പ്രവാസികളും.അപ്രതീക്ഷിതവും പ്രവചനാതീതവുമായ കാലത്ത്​ നാട്ടിലേക്ക്​ മടങ്ങാൻ കഴിയാതെ യു.എ.ഇയിൽ തുടരുന്ന ഗർഭിണികൾക്ക്​ അത്യാധുനിക സൗകര്യത്തോടെ കുറഞ്ഞ ചെലവിൽ പ്രസവത്തിന്​ അവസരമൊരുക്കുകയാണ്​ ആസ്​റ്റർ ഡി.എം. ഹെൽത്ത്​ കെയർ. ജൂൺ 23 മുതൽ ആഗസ്റ്റ് 23 വരെയാണ് പാക്കേജിന്റെ കാലാവധി.

നാട്ടിലെത്താൻ കഴിയാത്തവർക്ക്​ കൈത്താങ്ങാകാനാണ്​ ആസ്​റ്റർ ഓഫർ പ്രഖ്യാപിച്ചത്​.നോർമൽ ഡെലിവറി പാക്കേജ്​ 5950 ദിർഹമാണ്​​. നവജാത ശിശു പരിചരണ ക്ലാസുകളും ആധുനിക സൗകര്യവും ഉൾപ്പെട്ട പാക്കേജാണിത്​. സിസേറിയൻ ഉൾപ്പെടുന്ന പാക്കേജ്​ നിരക്ക്​ 9950 ദിർഹമായി ചുരുക്കി.

ഗർഭകാലം തുടങ്ങുന്നത്​ മുതൽ ഡെലിവറി വരെയുള്ള കൺസൽ​ട്ടേഷനും ടെസ്​റ്റുകളും ഉൾപ്പെട്ട ആൻറിനൻറൽ പാക്കേജ്​ 2990 ദിർഹമിനാണ്​ നൽകുന്നത്​. ​ആൻറിനൻറൽ പാക്കേജും നോർമൽ ഡെലിവറിയും ചേർത്ത്​ 8500 ദിർഹമിന്​ ലഭിക്കും. ഇതുവഴി, ഗർഭകാലം മുതൽ പ്രസവം വരെ വിദഗ്​ധ ഡോക്​ടർമാരുടെ കൺസൽ​ട്ടേഷനും പരിചരണവും ചികിത്സയും ലഭിക്കും. യു.എ.ഇയിലുടനീളമുള്ള ആസ്​റ്റർ ക്ലിനിക്കുകളിൽ ആൻറിനൻറൽ പാക്കേജ്​ വഴിയുള്ള സേവനം ലഭിക്കും. പ്രസവം കഴിഞ്ഞ്​ ആശുപത്രി വിടുന്നവർക്ക്​ സമ്മാനങ്ങളുമായി മടങ്ങാം.

ആസ്​റ്റർ ഫാർമസികളിൽ മരുന്നുകൾക്കും മറ്റ്​ ഉൽപന്നങ്ങൾക്കും കിഴിവും നൽകും. നവജാത ശിശുവിനും മാതാവിനും പരിചരണം നൽകുന്ന ക്ലാസുകളും ആസ്​റ്റർ നർച്ചർ വഴി സൗജന്യമായി ലഭിക്കും.

ഇന്ത്യയിൽ കോവിഡ്​ രൂക്ഷമായതോടെ പലരും പ്രസവം യു.എ.ഇയിൽ തന്നെ നടത്താനാണ്​ ശ്രമിക്കുന്നത്​. എന്നാൽ, ഇൻഷുറൻസില്ലാത്തതും ഉയർന്ന ചികിത്സ ചെലവുമാണ്​ ഇവരെ പിന്തിരിപ്പിക്കുന്നത്​. ഇത്തരക്കാർക്ക്​ സഹായമൊരുക്കാനാണ്​ ആസ്​റ്റർ ഗ്രൂപ്പ്​ ഇളവുകൾ പ്രഖ്യാപിച്ചത്​.

ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ യാത്രവിലക്കുള്ളതിനാൽ നാട്ടിലെത്തിയാൽ സമയത്തിന്​ തിരിച്ചെത്താൻ കഴിയുമോ എന്ന ആശങ്കയും പ്രവാസികൾക്കുണ്ട്​. പാക്കേജുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്​ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: 0549908714, 0558314822 (ആസ്​റ്റർ നർചർ), 044400500 (കോൾ സെൻറർ).

Tags:    
News Summary - Cheap childbirth; Aste risk support for expatriates unable to return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 05:05 GMT
access_time 2024-11-08 04:47 GMT