ദുബൈ: ദുബൈയിലെ നഗരറോഡുകളിലും ഉൾപ്രദേശങ്ങളിലും ആർ.ടി.എ അധികൃതർ നേരിട്ടെത്തി വാഹനങ്ങളുടെ ടയറുകളുടെ ഗുണനിലവാരം പരിശോധിച്ചു. ടയറുകൾ മോശമാകുന്നതു മൂലം അപകടമുണ്ടാകുന്നതിനെ കുറിച്ച് ഡ്രൈവർമാരെ ബോധവത്കരിക്കുന്നതിെൻറ ഭാഗമായാണ് നടപടി.
കാമ്പയിൻ ഒരുമാസം നീണ്ടുനിൽക്കും. ഇതുവരെ 3724 ട്രക്കുകൾ ഉൾപ്പെടെ 7353 വാഹനങ്ങൾ പരിശോധിച്ചതായി ആർ.ടി.എ ലൈസൻസിങ് ആക്ടിവിറ്റി ഡയറക്ടർ മുഹമ്മദ് വലീദ് നബ്ഹാൻ പറഞ്ഞു. ഇതിൽ 128 പേർക്ക് പിഴയിട്ടു. വീണ്ടും പരിശോധന നടത്തിയപ്പോൾ ഭൂരിപക്ഷം വാഹനങ്ങളും ടയറകുൾ നല്ലനിലയിലാക്കിയതായി വ്യക്തമായി. മോശം ടയറുകൾ ഗുരുതര അപകടം ഉണ്ടാക്കുമെന്നും ജീവഹാനിക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.