റാസൽഖൈമ: ക്ലീനിങ് ആൻഡ് ഹൈജീൻ ഉൽപന്ന വിതരണ രംഗത്തെ പ്രമുഖ സ്ഥാപനമായ കെമക്സിന്റെ ആദ്യ ഷോറൂം റാസൽ ഖൈമയിൽ തുറന്നു. സെപ്റ്റംബർ 29ന് കെമക്സ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല ഖാലിബ് ബിൻ കർബാഷ് അൽ മൻസൂരി, സി.ഇ.ഒയും എം.ഡിയുമായ അബ്ദുൽ റസാക്ക് എന്നിവർ ചേർന്ന് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സി.എം.എം റിസ്വാൻ അബ്ദുൽ റസാക്ക്, ജനറൽ മാനേജർ യൂനുസ് യൂസുഫ്, അഭ്യുദയകാംക്ഷികൾ, ജീവനക്കാർ, മറ്റ് സ്വദേശികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 1000ലധികം ഹൈജീൻ ആൻഡ് ക്ലീനിങ് ഉൽപന്നങ്ങൾ ഷോറൂമിൽ ലഭ്യമാണ്. മേഖലയിൽ മൂന്നു പതിറ്റാണ്ടിന്റെ പ്രവൃത്തി പരിചയമുള്ള കെമക്സിന് 1000ത്തിലധികം സംതൃപ്തരായ പങ്കാളികളാണുള്ളത്. ലോകത്തെ ഒട്ടുമിക്ക പ്രമുഖ ബ്രാൻഡുകളുടെയും ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ഷോറൂം തുറന്നതെന്ന് കെമക്സ് സി.ഇ.ഒയും എം.ഡിയുമായ അബ്ദുൽ റസാക്ക് പറഞ്ഞു.
ലിക്വിഡ് ഹാൻഡ്വാഷ്, ഫ്ലോർ ക്ലീനിങ് സൊലൂഷൻസ്, അടുക്കളയിൽ പാത്രങ്ങൾ വൃത്തിയാക്കാനുള്ള ലിക്വിഡുകൾ, കാർ വാഷിങ് ഉൽപന്നങ്ങൾ അങ്ങനെ തുടങ്ങി ശുചിത്വത്തിനായുള്ള പലതരം സൊലൂഷനുകളാണ് കെമക്സ് വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.