റാസല്‍ഖൈമ: റാക് ചേതന പ്രീമിയര്‍ ലീഗ് (സി.പി.എല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ് 2 ലോഞ്ചിങ് നടന്നു. റാക് ഇന്ത്യന്‍ സ്പൈസി റസ്റ്റാറന്റില്‍ നടന്ന ചടങ്ങ് കൊല്ലം ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ഡോ. കെ. ഷാജി ഉദ്ഘാടനം ചെയ്തു. ട്രോഫി ലോഞ്ചിങ് എമിറേറ്റ്സ് ഹോസ്പിറ്റല്‍ ക്ലിനിക് ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് അലി, അല്‍ റീഫ് ക്ലിനിക് ബ്രാഞ്ച് മാനേജര്‍ ബിനില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജഴ്സി ലോഞ്ചിങ് കേരള ഹൈപ്പര്‍ മാര്‍ക്കറ്റ് എം.ഡി അബൂബക്കര്‍, അല്‍ജബല്‍ വാട്ടര്‍ മാനേജര്‍ അജു ഫിലിപ്പ്, അല്‍മഹ അഡ്വര്‍ടൈസിങ് മാനേജര്‍ വിനോദ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. സ്പോര്‍ട്സ് കണ്‍വീനര്‍ സുര്‍ജിത്, മോഹനന് പിള്ള, സജിത്കുമാര്‍, മുഹമ്മദ് അലി, ഡോ. ലീന ബീഗം എന്നിവര്‍ സംസാരിച്ചു. ഈ മാസാവസാനം നടക്കുന്ന മത്സരത്തില്‍ 20 ടീമുകള്‍ മാറ്റുരക്കും. മുഹമ്മദ് കുഞ്ഞി കൊടുവളപ്പ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.