അബൂദബി : തലസ്ഥാന എമിറേറ്റിൽ നാളെ (ബുധൻ) മുതൽ ഈ മാസം 24 വരെ കുട്ടികൾക്കായി വായനാ പ്രദർ ശനം സംഘടിപ്പിക്കുന്നു.
കുട്ടികളിലും പൊതുജനങ്ങളിലും വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. അബൂദബി സാംസ്കാരിക ടൂറിസം വകുപ്പിെൻറ നേതൃത്വത്തിൽ അൽ ഖാലിദിയ മാളുമായി സഹകരിച്ചാണ് ‘കലിമ വായന പ്രോത്സാഹിപ്പിക്കൽ’ പരിപാടി നടപ്പാക്കുക.
അബൂദബി വിവർത്തന പ്രസിദ്ധീകരണ പ്രാരംഭ പരിപാടിയുടെ ഭാഗമായി 400ലേറെ കുട്ടികളുടെയും മുതിർന്നവരുടെയും പുസ്തകങ്ങൾ പ്രദർശിപ്പിക്കും. പുസ്തകം വാങ്ങുന്നവർക്ക് 70 ശതമാനം വരെ ഡിസ്കൗണ്ടും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.