ദുബൈ: സർക്കാർ, പൊലീസ്, മാധ്യമങ്ങൾ... ഒന്നല്ല, പത്തല്ല ഒരായിരം വട്ടം ഒാർമിപ്പിക്കുന്നു ണ്ട്. വാഹനങ്ങൾക്കുള്ളിൽ കുഞ്ഞുങ്ങളെ മറന്നിട്ടു പോകല്ലേയെന്ന്. കുട്ടികൾ അകത്തുള്ള ത് ശ്രദ്ധിക്കാതെ മുതിർന്നവർ വാതിൽ പൂട്ടിപോയതിനാലും മുതിർന്നവർ കാണാതെ കുഞ്ഞുമ ക്കൾ കളിക്കാനായി വണ്ടിയുടെ അകത്തു കയറി കുടുങ്ങിപ്പോയിട്ടും അകത്തുപെട്ട് ശ്വാസം നഷ്ടപ്പെട്ടും വെന്തുരുകിയും എത്രയെത്ര കുഞ്ഞു ജീവിതങ്ങളാണ് പൊലിഞ്ഞു പോയത്.
ഷാർജ നഹ്ദയിൽ കഴിഞ്ഞയാഴ്ച ഒരു ഏഷ്യൻ ബാലെൻറയും ഗതി ഇതു തന്നെയാകുമായിരുന്നു. ദൈവാധീനം കൊണ്ട് അന്നേരം ഷാർജ പൊലീസ് അവിടെ കുതിച്ചെത്തിയതു കൊണ്ടു മാത്രം ദുഖ വാർത്ത കേൾക്കേണ്ടി വന്നില്ല. അൽഖൂസിലെ മദ്രസ വിദ്യാർഥി വാഹനത്തിൽ ശ്വാസം മുട്ടി മരിച്ചതിെൻറ സങ്കടം ഇപ്പോഴും മാറിയിട്ടില്ല.
ദുരന്തമായി മാറിയേക്കാവുന്ന കുഞ്ഞുങ്ങളെ മറക്കൽ ശീലത്തിനെതിരായ ഒാർമപ്പെടുത്തലാണ് ജി.എം.സി നടപ്പാക്കുന്ന മറന്നുപോയ കളിപ്പാവ (Forgotten Toy) കാമ്പയിനും അതിെൻറ ഭാഗമായി പുറത്തിറക്കിയ 71സെക്കൻറ് വീഡിയോയും. വാഹനം നിർത്തി കുഞ്ഞ് അകത്തുള്ളത് ഒാർമിക്കാതെ രക്ഷിതാവ് പുറത്തേക്ക് പോകുന്നു. കുഞ്ഞിെൻറ പ്രതീകമായി വീഡിയോയിൽ പ്രദർശിപ്പിക്കുന്ന മെഴുകുപാവ ഉരുകിയൊലിച്ച് ഇല്ലാതാവുന്നു.
ഉള്ളുരുക്കിക്കളയുന്ന ഇൗ ദൃശ്യത്തിലൂടെ നമ്മൾ ചെയ്യുന്ന പാതകത്തിെൻറ ഗൗരവം വെളിപ്പെടുന്നുണ്ട്. ഇത്തരം അപകടാവസ്ഥ ഒഴിവാക്കുന്നതിൽ സമൂഹത്തിൽ ഒാരോരുത്തർക്കും പങ്കുവഹിക്കാനുണ്ടെന്നും ഒരു നിമിഷം ശ്രദ്ധിച്ചാൽ ഒരു ജീവിതം മുഴുവൻ വിഷമിക്കുന്ന അവസ്ഥയെ മറികടക്കാനാവുമെന്നും ജി.എം.സി മിഡിൽ ഇൗസ്റ്റ് ബ്രാൻറ് ഹെഡ് ഡാനിയെലാ ഡിസൂസ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.