അബൂദബി: ത്രിദിന സന്ദർശനത്തിന് യു.എ.ഇയിലെത്തിയ ചൈനീസ് പ്രസിഡൻറ് ഷി ചിൻപിങിന് രാജകീയ വരവേൽപ്പ്. യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.
പ്രസിഡൻറിെൻറ പ്രത്യേക വിമാനത്തിൽ അബൂദബിയിലെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. ഭാര്യ പെങ് ലിയുവാനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. യു.എ.ഇയുടെ വ്യോമാതിർത്തിയിൽ കടന്നയുടൻ ചൈനീസ് പ്രസിഡൻറിെൻറ വിമാനത്തിന് യു.എ.ഇ. യുദ്ധവിമാനങ്ങൾ അകമ്പടിയായെത്തി. പ്രസിഡൻറ് പദവിയിൽ വീണ്ടും എത്തിയ ശേഷം ഷി ചിൻപിങ്ങിെൻറ ആദ്യ വിദേശ സന്ദർശനമാണിത്. അബൂദബിയിൽ പ്രസിഡൻറിെൻറ കൊട്ടാരത്തിൽ ചുവപ്പ് പരവതാനി വിരിച്ചാണ് ചൈനീസ് രാഷ്ട്രത്തലവനെ ആനയിച്ചത്.
വികസനത്തിലും പുരോഗതിയിലും അറബ് ലോകത്തിന് മാതൃകയാണ് യു.എ.ഇയെന്ന് ഷി ചിൻപിങ് പറഞ്ഞു.
മേഖലയിൽ സമാധാനവും സ്ഥിരതയും സുരക്ഷയുമൊരുക്കുന്നതിൽ യു.എ.ഇ. വലിയ പങ്കാണ് വഹിക്കുന്നത്. 34 വർഷം നീണ്ട ബന്ധത്തിൽ ചൈനയും യു.എ.ഇയും പരസ്പര ബഹുമാനവും തുല്ല്യതയും നിലനിർത്തിേപ്പാരുകയാണ്. ഇരുരാജ്യങ്ങളുടെയും സഹകരണം ഗുണകരമായ നിരവധി ഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഡി ചിൻപിങ് കൂട്ടിച്ചേർത്തു. ബെൽറ്റ് ആൻറ് റോഡ് പദ്ധതിയിലടക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും. ഇതിനായി ചൈന പ്രത്യേക താൽപര്യം പുലർത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനീസ് പ്രസിഡൻറിെൻറ സന്ദർശനത്തോടനുബന്ധിച്ച് ഒട്ടേറെ പരിപാടികൾ ഒരുക്കിയിട്ടുള്ള യു.എ.ഇയിൽ ചൈന വാരാഘോഷം നടക്കുകയാണ്.
ലൂവറെ മ്യൂസിയം അടക്കമുള്ള പ്രധാന കേന്ദ്രങ്ങൾ ചൈനീസ് പ്രസിഡൻറ് സന്ദർശിക്കുന്നുണ്ട്. ആദരസൂചകമായി ദുബൈ െഫ്രയിം, ബുർജ് ഖലീഫ, ബുർജ് അൽ അറബ് എന്നിവ ചൈനീസ് പതാക അണിഞ്ഞതിനൊപ്പം യു.എ.ഇയിലെ മൊബൈൽ ദാതാക്കൾ നെറ്റ്വർക്ക് പേരിന് പകരം ‘വെൽക്കം പ്രസിഡൻറ് ചൈന’ എന്ന വാചകമാണ് പ്രദർശിപ്പിച്ചത്. ചൈന വാരാചരണം അവസാനിക്കും വരെ ഇൗ സന്ദേശമായിരിക്കും തെളിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.